Chiking
Latest News

ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ അടുത്ത തവണ താന്‍ എത്തുമെന്ന് മുന്‍ ഓസീസ് താരം

Web Desk
Indian Telegram Android App Indian Telegram IOS App

ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്കു താനും അപേക്ഷിക്കുമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ബൗളര്‍ ജാസന്‍ ഗില്ലസ്പി. ഒന്നാന്തരം ജോലിയാണത്. അതു സ്വന്തമാക്കിയതില്‍ രവി ശാസ്ത്രിക്ക് അഭിനന്ദനം. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ ആ ജോലിക്കുവേണ്ടി താനും രംഗത്തെത്തുമെന്ന് ഗില്ലസ്പി പറഞ്ഞു.

ആ ജോലിക്ക് അപേക്ഷിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സംശയമായിരുന്നുവെന്നു ഗില്ലസ്പി പറഞ്ഞു. ഞാന്‍ കുടുംബാംഗങ്ങളുമായി ഇക്കാര്യം സംസാരിച്ചു. ചില ദിവസം എനിക്കു തോന്നും: അപേക്ഷിച്ചിട്ടുതന്നെ കാര്യം. ആ ജോലിയില്‍ തിളങ്ങാന്‍ എനിക്കാവും. അടുത്ത ദിവസം എനിക്കു തോന്നും ഇല്ല, സമയമായിട്ടില്ല. ആ ജോലിക്കുവേണ്ടി ഞാന്‍ മനസ്സുകൊണ്ടു തയാറെടുത്തിട്ടില്ല എന്നാണ് ഒടുവില്‍ തോന്നിയത്. അതുകൊണ്ട് അവസരം മുതലെടുക്കാന്‍ കഴിഞ്ഞതുമില്ലെന്ന ഗില്ലസ്പി പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് രവിശാസ്ത്രി, വീരേന്ദ്രര്‍ സേവാഗ്, ടോം മൂഡി എന്നിവരായിരുന്നു മത്സരിച്ചത്. ഗാംഗുലി, സച്ചിന്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതി ബോര്‍ഡാണ് പരിശീലകനെ തെരഞ്ഞെടുത്തത്.

Top