Chiking
Latest News

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കോ? മൗറീഞ്ഞോ വ്യക്തമാക്കുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

മാഞ്ചസ്റ്റര്‍ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റക്കാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് വരുന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് യുണൈറ്റഡ് പരിശീലകന്‍ ജോസ് മൗറീഞ്ഞോ. സാമ്പത്തിക ബുദ്ധിമുട്ടാണ് റൊണാള്‍ഡോയെ പഴയ തട്ടകത്തിലെത്തിക്കുന്നതിന് തടസ്സമെന്നും മൗറീഞ്ഞോ വ്യക്തമാക്കി. 2009ല്‍ അന്നത്തെ റെക്കോഡ് തുകയായ 675 കോടി രൂപയ്ക്കാണ് റൊണാള്‍ഡോ യുണൈറ്റഡില്‍നിന്ന് റയലിലേക്ക് കൂടുമാറിയത്.

എന്നാല്‍ 2016 സീസണ്‍ ഒടുവില്‍ റൊണാള്‍ഡോയ്ക്കുനേരെ ഉണ്ടായ നികുതി വെട്ടിപ്പ് ആരോപണങ്ങള്‍ താരത്തെ കുഴപ്പത്തിലാക്കി. റൊണാള്‍ഡോ അസ്വസ്ഥനാണെന്നും റയല്‍ വിടുമെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ വെളിപ്പെടുത്തുകയും ചെയ്തു. യുണൈറ്റഡിലേക്ക് മടങ്ങാനാണ് റൊണാള്‍ഡോ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. റയല്‍ പ്രസിഡന്റ് ഫ്‌ളോറെന്റിനോ പെരെസ് നിഷേധിച്ചെങ്കിലും റൊണാള്‍ഡോയുടെ നിരാശ മാറിയിട്ടില്ലെന്ന് സൂചന നല്‍കി.

എന്നാല്‍ മൊറീന്യോയുടെ പ്രസ്താവനയോടെ റൊണാള്‍ഡോ യുണൈറ്റഡിലേക്കില്ലെന്ന് ഉറപ്പായി. സ്വന്തമാക്കാന്‍ സാധിക്കാത്ത കളിക്കാര്‍ക്കുവേണ്ടി സമയം നഷ്ടമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മൗറീഞ്ഞോയുടെ വിശദീകരണം. റൊണാള്‍ഡോ അയാളുടെ ക്‌ളബ്ബിന് ഒരുപാട് വിലയുള്ള താരമാണ് അവിടം വിട്ടുപോരാന്‍ മാത്രം കാരണങ്ങളുണ്ടെന്ന് യുണൈറ്റഡിന് ഇതുവരെ തോന്നിയിട്ടില്ല.

റയലിന്റെ സ്പാനിഷ് മുന്നേറ്റക്കാരന്‍ അല്‍വാരോ മൊറാട്ടയെ ഓള്‍ഡ് ട്രഫോര്‍ഡില്‍ എത്തിക്കാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ടെന്നും മൗറീഞ്ഞോ പറഞ്ഞു.

Top