Chiking
Latest News

അന്റാര്‍ട്ടിക്കിലെ മഞ്ഞില്ലാത്ത മേഖല 17,000 ചതുരശ്ര കിലോമീറ്റര്‍ കൂടി വര്‍ധിച്ചാല്‍?

Web Desk
Indian Telegram Android App Indian Telegram IOS App

അന്റാര്‍ട്ടിക്കിലെ മഞ്ഞുരുക്കം ക്രമാതീതമായ നിലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 2100 ആകുമ്പോഴേക്കും ഈ പ്രദേശത്തില്‍ 17,000 ചതുരശ്ര കിലോമീറ്റര്‍ കൂടി മഞ്ഞില്ലാത്ത മേഖലയായി മാറുമെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സമുദ്രജലത്തിന്റെ അളവിലും സമുദ്രനിരപ്പിലുമുണ്ടാകുന്ന വര്‍ധനയ്‌ക്കൊപ്പം അന്റാര്‍ട്ടിക്കിലെ പെന്‍ഗ്വിനുകള്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ഇത് വന്‍ ദുരന്തത്തിനു വഴിയൊരുക്കും

നിലവില്‍ ലക്ഷ്യമിടുന്ന അളവില്‍ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറച്ചില്ലെങ്കില്‍ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇപ്പോള്‍ അന്റാര്‍ട്ടിക്കിന്റെ ഒരു ശതമാനമാണ് മഞ്ഞില്ലാത്ത മേഖലയെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുന്നതോടെ ഇത് നാലു ശതമാനം വരെയായി ഉയരാമെന്നും പഠനങ്ങള്‍ പറയുന്നു.

മഞ്ഞില്ലാത്ത മേഖലകള്‍ വ്യാപിക്കുന്നതിന്റെ ഫലമായി ആദ്യം ഉരുകുക സമുദ്രഭാഗങ്ങളിലെ മഞ്ഞാകും. ഇത് അന്റാര്‍ട്ടിക്കിലെ നിലവിലുള്ള കരഭാഗങ്ങള്‍ വിവിധ ദ്വീപുകള്‍ മാത്രമായി ഒതുങ്ങിപ്പോകാന്‍ കാരണമാകും. ഈ പ്രതിഭാസമാണ് ജൈവവൈവിധ്യത്തിന്റെ നാശത്തിനും കാരണമാകുക.

2040 തോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കാനായാല്‍ നാലായിരത്തോളം വരുന്ന ജന്തുസസ്യജാലങ്ങളെ രക്ഷിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. തെക്കേഅമേരിക്കയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് നിലവില്‍ അന്റാര്‍ട്ടിക്കയില്‍ ഏറ്റവുമധികം മഞ്ഞുരുകല്‍ നടക്കുന്നത്.

Top