Chiking
Latest News

പാക് ക്രിക്കറ്റ് നായകന്‍ സര്‍ഫറാസ് ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

ലണ്ടന്‍ പാക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫറാസ് അഹമ്മദ് നാറ്റ്വെസ്റ്റ് ട്വന്റി-20 ബ്‌ളാസ്റ്റ് ടൂര്‍ണമെന്റില്‍ യോര്‍ക്ഷൈറിന് വേണ്ടി കളിക്കും. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് ദേശീയ ക്യാമ്പിനായി നാട്ടിലേക്ക് തിരിച്ചതിനെത്തുടര്‍ന്നാണ് സര്‍ഫറാസിന് ഇംഗ്ലണ്ടില്‍ കളിക്കാന്‍ അവസരം ലഭിച്ചത്.

സര്‍ഫറാസിന്റെ നായകത്വത്തിലാണ് പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ്‌ട്രോഫി കിരീടം നേടിയത്. നേരത്തെ സര്‍ഫറാസിന്റെ ടീമംഗം ഇമാദ് വസീമും ടൂര്‍ണമെന്റില്‍ ചേര്‍ന്നു. ഡര്‍ഹാമിന്റെ താരമാണ് ഇമാദ്.

29 മത്സരങ്ങളില്‍ 118.48 സ്‌ട്രൈക്ക് റേറ്റോടെ 359 റണ്ണാണ് സര്‍ഫറാസിന്റെ ട്വന്റി-20യിലെ സമ്പാദ്യം. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റ ഗ്‌ളാഡിയേറ്റേഴ്‌സിനെ രണ്ടുതവണയും ഫൈനലിലേക്ക് നയിച്ചിരുന്നു.

Top