Chiking
Latest News

നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് തമിഴ് മാധ്യങ്ങള്‍ക്കെതിരെ കേരള വനിതാ കമ്മീഷന്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ യുവനടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് തമിഴ് മാധ്യങ്ങള്‍ക്കെതിരെ കേരള വനിതാ കമ്മിഷന്‍. ചിത്രവും പേരും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട് വനിതാ കമ്മിഷനും പബ്ലിക് റിലേഷന്‍സ് വകുപ്പിനും സംസ്ഥാന വനിതാ കമ്മിഷന്‍ കത്തയച്ചു.

കഴിഞ്ഞ ദിവസം കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും ചില തമിഴ് മാധ്യമങ്ങള്‍ ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ കത്തയച്ചിരിക്കുന്നത്.

നേരത്തെ, നടിയുടെ പേര് സമൂഹമാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിച്ചതിന് നടന്‍ അജു വര്‍ഗീസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് ഇതു ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Top