Chiking
Latest News

ദിലീപ് 20 ലക്ഷം കൈക്കൂലി കൊടുത്തെന്ന് ആരോപണം: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Web Desk
Indian Telegram Android App Indian Telegram IOS App

ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ സമുച്ചയമായ ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. തിങ്കളാഴ്ച ചേര്‍ന്ന ചാലക്കുടി നഗരസഭാ യോഗമാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്.

2014 ലില്‍ യുഡിഎഫ് ഭരണകാലത്താണ് അന്നത്തെ നഗരസഭ കൗണ്‍സില്‍ തിയേറ്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇതിനായി 20 ലക്ഷം രൂപ ദിലീപ് കൈക്കൂലി നല്‍കിയെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.

കൂടാതെ ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിനും ദിലീപ് അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും ഇന്നത്തെ യോഗത്തില്‍ മറ്റൊരു എല്‍ഡിഎഫ് അംഗം ഉന്നയിച്ചു. ഈ വിഷയം ചര്‍ച്ചചെയ്യുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷമായ യുഡിഎഫ് കൗണ്‍സില്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി.

Top