Chiking
Latest News

കിരണ്‍ ബേദിയെ ഹിറ്റ്‌ലറോട് ഉപമിച്ച് പോസ്റ്ററുകള്‍; പിന്നില്‍ കോണ്‍ഗ്രസ് എന്ന് ആരോപണം

Web Desk
Indian Telegram Android App Indian Telegram IOS App

പുതുച്ചേരി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറോട് ഉപമിച്ച് പോസ്റ്റര്‍. പുതുച്ചേരിയിലെ കോണ്‍ഗ്രസ് ഘടകം തന്നെയാണ് പോസ്റ്ററിനു പിന്നിലെന്നാണ് ആരോപണം. ഹിറ്റ്‌ലറോട് ഉപമിച്ചുള്ള പോസ്റ്ററുകള്‍ കൂടാതെ, മറ്റുപല പോസ്റ്ററുകളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പലതും ബേദി തന്നെ ട്വീറ്റ് ചെയ്യുകയുമുണ്ടായി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടലിലാണ് കിരണ്‍ ബേദി.

ന്യൂനപക്ഷ സമുദായത്തിനുവേണ്ടി നീക്കിവച്ചിരുന്ന എംഎല്‍എ പദവിയിലേക്കു കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം ഭൂരിപക്ഷ സമുദായത്തില്‍നിന്നുള്ള മൂന്നു ബിജെപി നേതാക്കളെ നാമനിര്‍ദേശം ചെയ്തതിനെതിരെ ബേദിക്ക് സംസ്ഥാനത്തുനിന്നു ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമം (യൂണിയന്‍ ടെറിട്ടറീസ് ആക്ട്) അനുസരിച്ച് നാമനിര്‍ദേശങ്ങള്‍ കൃത്യമാണെന്ന നിലപാടിലാണ് കിരണ്‍ ബേദിയും. ഇതേത്തുടര്‍ന്ന് ജൂലൈ എട്ടിന് കോണ്‍ഗ്രസ്, ഡിഎംകെ, ഇടതു പാര്‍ട്ടികള്‍ തുടങ്ങിയവ സംസ്ഥാനത്തു ബന്ദ് നടത്തിയിരുന്നു. ബിജെപിയുടെ പുതുച്ചേരി അധ്യക്ഷന്‍ വി. സ്വാമിനാഥന്‍, ട്രഷറര്‍ കെ.ജി. ശങ്കര്‍, ബിജെപിയുമായി ചേര്‍ന്നു വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്. സെല്‍വഗണപതി എന്നിവരെയാണു കിരണ്‍ ബേദി നാമനിര്‍ദേശം ചെയ്തത്. ജൂലൈ നാലിനു രാത്രിയാണു ബിജെപി നേതാക്കളെ ബേദി നാമനിര്‍ദേശം ചെയ്തത്.

പുതുച്ചേരിയിലെ ജനസംഖ്യ അനുസരിച്ച് ആറു ശതമാനമുള്ള ക്രിസ്ത്യന്‍ സമൂഹത്തിനാണ് ഈ പദവികള്‍ ലഭിച്ചുകൊണ്ടിരുന്നത്. മീന്‍പിടിത്ത സമൂഹത്തിനു നിയമസഭയില്‍ ആവശ്യത്തിനു പ്രാതിനിധ്യമില്ലെന്നും ഇത്തരം പദവികളിലൂടെ മാത്രമേ ഇവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാകൂയെന്നും കോണ്‍ഗ്രസ് വാദിക്കുന്നു. മാത്രമല്ല, ബേദി നാമനിര്‍ദേശം ചെയ്തവരില്‍ രണ്ടുപേര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്. ഇവരെ തിരഞ്ഞെടുക്കുന്നതിനു മുന്‍പായി സര്‍ക്കാരുമായി സംസാരിച്ചിരുന്നില്ലെന്നും ബേദിക്കെതിരെ ആരോപണമുണ്ട്.

Top