Chiking
Latest News

ഫ്രീ വൈഫൈ കിട്ടിയാല്‍ ഒരു ഇന്ത്യക്കാരന്‍ ആദ്യം നോക്കുന്നത് അശ്ലീല സൈറ്റുകള്‍

Web Desk
Indian Telegram Android App Indian Telegram IOS App

ഫ്രീയായിട്ട് വൈഫൈ ലഭിച്ചാല്‍ മൂന്നില്‍  ഒരു ഇന്ത്യക്കാരന്‍ നോക്കുന്നത് അശ്ലീല സൈറ്റാണെന്ന് സര്‍വേ. ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, ലൈബ്രറികള്‍, എന്തിനേറെ ജോലി സ്ഥലത്തുപോലും അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുവെന്നാണ് സര്‍വേയിലുള്ളത്. സിമാന്‍ടെകിനു വേണ്ടി നോര്‍ട്ടണ്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

ഇന്ത്യയില്‍ നിന്ന് 1000 പേരെ ഉള്‍പ്പെടുത്തി നടത്തിയ ലോകവ്യാപക പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ഈ പ്രശ്‌നം ഉള്ളത്. ലോകത്തിലെ ആറു പേരില്‍ ഒരാള്‍ ഈ തരത്തില്‍ ആണ് വൈഫെ ഉപയോഗിക്കുന്നതെന്നും പഠനം കണ്ടെത്തി.

ജപ്പാന്‍, മെക്‌സികോ, നെതര്‍ലാന്റസ്, ബ്രസീല്‍, അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും പ്രതികരണങ്ങള്‍ സര്‍വേയിലുള്ളത്.

Top