വ്യാപം കുംഭകോണക്കേസിലെ പ്രതികളിലൊരാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
Web Desk
ഭോപ്പാൽ: വ്യാപം കുംഭകോണക്കേസിലെ പ്രതികളിലൊരാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ പ്രവീൺകുമാറിനെയാണ് മധ്യപ്രദേശിലെ മൊറീന ജില്ലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
മധ്യപ്രദേശിൽ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട നടന്ന വൻ അഴിമതിയാണ് വ്യാപം ഇടപാട്. ഇതുമായി ബന്ധപ്പെട്ട് ആളുകളുടെ ദുരൂഹ മരണങ്ങളാണ് ഇടപാട് ശ്രദ്ധയാകർഷിക്കാൻ കാരണം.
ഇതിലെ പല കേസുകളുടെ അന്വേഷണത്തിൽ വൻ വിമർശനമുയർന്ന പശ്ചാത്തലത്തിൽ കേസുകൾ സി.ബി.െഎയെ കൊണ്ട് അന്വേഷിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു