Chiking
Latest News

റഹ്മാന്റെ സംഗീതത്തില്‍ ഇളയ ദളപതിയുടെ മെര്‍സല്‍; ആദ്യ ഗാനമെത്തി

Web Desk
Indian Telegram Android App Indian Telegram IOS App

വിജയ് ചിത്രമായ മെര്‍സലിലെ ആദ്യ ഗാനം പുറത്തിറങ്ങി. എ. ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം എഴുതിയത് വിവേക് ആണ്.  കൈലാഷ് ഖേര്‍, സത്യ പ്രകാശ്, ദീപക്, പൂജ എ.വി എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

രാജാറാണി, തെരി എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ അറ്റ്ലീയാണ് മെര്‍സല്‍ ഒരുക്കുന്നത്.

വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. കരിയറില്‍ ആദ്യമായാണ് വിജയ് ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദാണ്.

ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ആദ്യലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ആദ്യലുക്കും പോസ്റ്ററും മെര്‍സല്‍ എന്നെഴുതിയ സ്‌റ്റൈലും കണ്ടാല്‍ ഈ സിനിമയ്ക്ക് ജല്ലിക്കട്ടുമായി എന്തോ ബന്ധമുണ്ടെന്ന് മനസിലാകും.

കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കോവൈ സരള ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒക്ടോബറില്‍ തമിഴിലും തെലുങ്കിലുമായാണ് മെര്‍സല്‍ പുറത്തിറങ്ങുന്നത്. ശ്രീ തേനാണ്ടാള്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top