Chiking
Latest News

നിറങ്ങളുടെ കൂട്ടുകാരന്‍ ക്ലിന്റ് വെള്ളിത്തിരയില്‍ എത്തുമ്പോള്‍

Web Desk
Indian Telegram Android App Indian Telegram IOS App

മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ ചിത്രമാണ് അവന്‍ അവസാനമായി വരച്ചത്. ഓര്‍മശക്തിയുടെ അസാധാരണമായ മൂര്‍ച്ചകൂടി ആ വര്‍ണസങ്കലനത്തിന്റെ സൂക്ഷ്മമായ പുനഃസൃഷ്ടിയില്‍ ദൃശ്യമാണ്. കാരണം ഒരു കാറിലിരുന്ന് കടന്നുപോകുന്ന ഏതാനും നിമിഷങ്ങള്‍ മാത്രമേ അവന്‍ ആ തെയ്യം കണ്ടിട്ടുള്ളൂ. ക്ലിന്റാണ് ആ ചിത്രകാരന്‍- സഹൃദയകേരളത്തിന്റെ മിഴിയില്‍ ഒരു കണ്ണുനീര്‍ത്തുള്ളിപോലെ എന്നും അവനുണ്ട്. ഏഴു വയസ്സിനുള്ളില്‍ മുപ്പതിനായിരം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുത്തിയ ക്ലിന്റ്.

ആ ക്ലിന്റിനെക്കുറിച്ച് ഒരു സിനിമ പിറവിയെടുക്കുന്നു. പ്രശസ്ത സംവിധായകന്‍ ഹരികുമാറാണ് അതിന്റെ രചനയും സാക്ഷാത്കാരവും നിര്‍വഹിക്കുന്നത്. തൃശൂര്‍ സ്വദേശിയായ മാസ്റ്റര്‍ അലോക് ക്ലിന്റായി ചിത്രത്തിലെത്തുന്നത്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ് ക്ലിന്റിന്റെ മാതാപിതാക്കളുടെ വേഷത്തിലെത്തുന്നത്. കെപിഎസി ലളിത, ജോയ് മാത്യു, വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന അദ്ഭുത ബാലന്‍

1976 മേയ് 19 ന് ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിലാണ് ക്ലിന്റ് എന്ന അദ്ഭുത ബാലന്‍ ജനിച്ചുവീണത്. ക്ലിന്റ് ഈസ്റ്റുവുഡിനോടുള്ള ജോസഫിന്റെ ആരാധന കൊണ്ട് എഡ്മണ്ട് തോമസിനെ അവര്‍ ക്ലിന്റ് എന്നു വിളിച്ചു. പിച്ചവച്ചു തുടങ്ങും മുന്‍പേ കൈയില്‍ കിട്ടിയ എന്തും അവനു പെയിന്റിംഗ് ബ്രഷുകളായി. നിലവും ചുമരുകളും അവനു കാന്‍വാസായി. ആറുമാസം പ്രായമായതു മുതല്‍ ക്ലിന്റ് തറയിലും ചുമരിലും വരയ്ക്കാന്‍ തുടങ്ങി. തറയില്‍ കിടന്ന ചെറിയ കല്ലുകൊണ്ട് വൃത്തം വരച്ചു ക്ലിന്റ് തന്റെ കഴിവുകള്‍ പുറത്തുകാണിച്ചു. ഒരു അളവുകോലും ഇല്ലാതെ പൂര്‍ണമായി, കൃത്യമായി വൃത്തം വരച്ചത് അന്ന് എല്ലാവരെയും അന്പരപ്പിച്ചു. ഇതു മനസിലാക്കിയ അച്ഛനും അമ്മയും അവനു ചോക്കു കൊടുത്തു. പിന്നീട് ചിത്രങ്ങള്‍ ഓരോന്നായി വരച്ചു. ചായങ്ങളും കളര്‍ പെന്‍സിലുകളുമായിരുന്നു അവന്റെ സന്തത സഹചാരികള്‍. കാക്കയും കുയിലും മൂങ്ങയും മരപ്പട്ടിയും പാമ്പും എലിയും പുലിയും അവന്റെ മുന്നില്‍ കാണുന്നതും കഥകളില്‍ കേള്‍ക്കുന്നതും സ്വപ്നങ്ങളും എല്ലാം ചിത്രങ്ങളായി മാറി. കാറും ബൈക്കും വിമാനവും പുരാണകഥാപാത്രങ്ങളും പൂരവും തെയ്യവും ചിത്രങ്ങളായി.

Image result for ക്ലിന്‍റ്

കഥകളാണ് ക്ലിന്റിനെ വരയുടെ ലോകത്ത് വിരാജിക്കാന്‍ സഹായിച്ചത്. അച്ഛനും അമ്മയും കഥകളുമായി ക്ലിന്റിന്റെ ഭാവനാ ലോകത്തെ സന്പന്നമാക്കി. അവന്റെ ഓരോ സംശയത്തിനും അവര്‍ ഉത്തരങ്ങള്‍ കണ്ടെത്തി. കഥകളിലൂടെ അവന്‍ കഥാപാത്രങ്ങളെ കണ്ടെത്തി. മകനു വായിച്ചുകൊടുക്കാന്‍ അച്ഛനും അമ്മയും പുസ്തകങ്ങള്‍ തേടി. അമ്മ വായിച്ചുകൊടുക്കുന്ന കഥകള്‍ അവന്‍ വീണ്ടും വായിച്ചു മനസില്‍ ആവാഹിച്ചു. ചിത്രകഥകളിലൂടെ രാജാക്കന്‍മാരും പുരാണത്തിലെ കഥാപാത്രങ്ങളും ക്ലിന്റിനു സുപരിചിതരായി. പിന്നീട് ചിത്രങ്ങളായി വിരിഞ്ഞു. ഹനുമാന്റെ വിശ്വരൂപവും ബ്രഹ്മാവും രാവണനുമെല്ലാം ക്ലിന്റിന്റെ ഭാവനയില്‍ വിരിഞ്ഞു. എവിടെയും നോക്കി വരയ്ക്കാറില്ലായിരുന്നു കുഞ്ഞു ക്ലിന്റ്. മനസില്‍ നിറഞ്ഞു വരുന്ന ചിത്രം കടലാസിലേക്കു പകര്‍ത്തുന്നതായിരുന്നു ക്ലിന്റിന്റെ രീതി. ഹിന്ദു പുരാണങ്ങളും ബൈബിളും ഈസോപ്പുകഥകളും ക്ലിന്റിനു പ്രിയപ്പെട്ടവയായിരുന്നു.

ക്ലിന്റ് ലോകമെങ്ങും അറിയപ്പെടും എന്നൊന്നും അക്കാലത്ത് അവന്റെ അച്ഛനും അമ്മയും വിചാരിച്ചിരുന്നില്ല. എന്നാല്‍ അവന്റെ ചിത്രങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ അമ്മയോടു പറഞ്ഞു. ചിത്രങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന കാര്യത്തില്‍ ക്ലിന്റിനു നിര്‍ബന്ധമുണ്ടായിരുന്നു. അമ്മയോടു ക്ലിന്റ് അക്കാര്യം ആവശ്യപ്പെട്ടിരുന്നു. കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ ക്ലിന്റിന്റെ ചിത്രങ്ങള്‍ നിറഞ്ഞു. ചായപ്പെന്‍സിലുകളും നിറക്കൂട്ടുകളും അവനായി അച്ഛന്‍ എത്തിച്ചു.

ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍

Image result for ക്ലിന്‍റ്

ആള്‍ക്കൂട്ടത്തില്‍ നിന്നുകൊണ്ട് എങ്ങനെയാ ദൈവത്തോടു സംസാരിക്കുക ഏഴു വയസുകാരന്‍ ക്ലിന്റിന്റെ ചില സംശയങ്ങളില്‍ ഒന്നു മാത്രമായിരുന്നു ഇത്. ചുറ്റും കാണുന്ന എന്തിനെയും സസൂക്ഷ്മം നിരീക്ഷിക്കാനും അതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചു മനസിലാക്കി അവ ചിത്രങ്ങളാക്കി മാറ്റാനും അസാമാന്യ കഴിവു പ്രകടിപ്പിച്ച കുട്ടിയായിരുന്നു ക്ലിന്റ്. ക്ലിന്റിനു എന്നും സംശയങ്ങളായിരുന്നു. അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതായിരുന്നു അവന്റെ അച്ഛന്റെയും അമ്മയുടെയും പ്രധാനജോലി.

വേദന പകരുന്ന മുച്ചിലോട്ടു ഭഗവതി തെയ്യം

ഒരിക്കല്‍ ജോസഫിന്റെ കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയം. കോഴിക്കോടു നിന്നു കൊയിലാണ്ടിയിലേക്ക് ബസില്‍ യാത്ര ചെയ്യമ്പോള്‍ വഴിയില്‍ ബസ് കുറച്ചു നേരം പിടിച്ചിട്ടു. മുച്ചിലോട്ട് ഭഗവതിയുടെ തെയ്യം നടക്കുന്ന തിരക്കുകൊണ്ടായിരുന്നു ബസ് പിടിച്ചിട്ടത്. ഉടന്‍ തന്നെ ബസ് കടന്നുപോയി. പിന്നീട് രണ്ടു മാസങ്ങള്‍ക്കു ശേഷം ക്ലിന്റ് മുച്ചിലോട്ടു ഭഗവതി തെയ്യത്തിന്റെ മനോഹരചിത്രം വരച്ചു. നിറങ്ങളുടെ സമന്വയവും പൂര്‍ണതയും ആറുവയസുകാരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലും വലുതായിരുന്നു.

Image result for ക്ലിന്‍റ്

പിന്നീട് ക്ലിന്റിന്റെ മരണത്തിനുശേഷം കനകക്കുന്നില്‍ ക്ലിന്റ്  ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്തി. സംവിധായകന്‍ രാജീവ് കുമാറും ആ പ്രദര്‍ശനത്തിന്റെ സംഘാടകരില്‍ ഒരാളായിരുന്നു. തെയ്യത്തിന്റെ ചിത്രം കണ്ട രാജീവ്കുമാര്‍ ചിത്രത്തിലുള്ളത് എന്തു തെയ്യമാണെന്നു അറിയാന്‍ തീരുമാനിച്ചു. അന്ന് അവിടെ തന്നെ ഓണാഘോഷത്തിന്റെ ഭാഗമായി എത്തിയ തെയ്യം കലാകാരന്‍മാരെ ഇവിടെ എത്തിച്ചു. കുറേനേരം ചിത്രം നോക്കിനിന്നശേഷം അയാള്‍ മടങ്ങി. കുറച്ചു സമയത്തിനുശേഷം അയാള്‍ ഒരു മുതിര്‍ന്ന കലാകാരനുമായി തിരിച്ചെത്തി. കുറച്ചു നേരം ആ ചിത്രം നോക്കി നിന്നശേഷം ഈ ചിത്രം വരച്ചയാളെ കാണാന്‍ സാധിക്കുമോ എന്ന് അയാള്‍ ചോദിച്ചു. ഇല്ല എന്നറിയിച്ചപ്പോള്‍ ചിത്രം വരച്ചയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്നായി ചോദ്യം. അങ്ങനെ ചോദിക്കാനുള്ള കാരണവും അയാള്‍ തന്നെ പറഞ്ഞു. മുച്ചിലോട്ടു ഭഗവതിയുടെ തെയ്യം കെട്ടുന്‌പോള്‍ എന്തെങ്കിലും ഒരു കാര്യം അപൂര്‍ണമാക്കിയിട്ടേ അതു ചെയ്യു. ഭഗവതിയുടെ വേഷം പൂര്‍ണതയോടെ കെട്ടിയാല്‍ അതു ചെയ്യുന്നയാള്‍ക്ക് മരണം സംഭവിക്കുമെന്നും അയാള്‍ പറഞ്ഞു. ക്ലിന്റ് വരച്ച ചിത്രം പൂര്‍ണമായിരുന്നെന്നും അതുകൊണ്ടാണ് വരച്ചയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്നു ചോദിച്ചതെന്നും അയാള്‍ പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ മാത്രം മുന്നില്‍ വന്ന ഒരു ദൃശ്യത്തെ പൂര്‍ണതയോടെ ക്ലിന്റിനു വരയ്ക്കാന്‍ സാധിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി എന്താണെന്നു കണ്ടെത്താന്‍ ഇന്നും ക്ലിന്റിന്റെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കുന്‌പോള്‍ ക്ലിന്റിന്റെ മാതാപിതാക്കള്‍ക്കു മനസു വിങ്ങും.

ജീവിതം മാറ്റിമറിച്ച പനി

രണ്ടാം വയസില്‍ ചെറിയ പനി വന്നതായിരുന്നു ക്ലിന്റിന്റെ ആരോഗ്യം തകര്‍ത്ത സംഭവം. ഡോക്ടര്‍മാര്‍ പനിക്കായി നല്‍കിയ മരുന്നുകള്‍ ക്ലിന്റിന്റെ വൃക്കകളെ ബാധിച്ചുവെന്നാണ് അവന്റെ അച്ഛനുമമ്മയും വിശ്വസിക്കുന്നത്. അസുഖം ക്ലിന്റിന്റെ യാത്രകള്‍ക്കു പരിമിതികള്‍ തീര്‍ത്തെങ്കിലും ചിത്രരചനയ്ക്ക് ഒരുവിധത്തിലും തടസമായില്ല. അവന്‍ വരച്ചു കൊണ്ടേയിരുന്നു. അവന്റെ സ്വപ്നങ്ങളും കാഴ്ചകളും ചിത്രങ്ങളായി മാറി. എട്ടുമണിക്കൂര്‍ വരെ ക്ലിന്റ് ചിത്രരചനയില്‍ ഏര്‍പ്പെട്ടിരുന്നു.

13 ഓളം ചിത്രരചനാ മത്സരങ്ങളില്‍ ക്ലിന്റ് സമ്മാനങ്ങള്‍ നേടിയിരുന്നു. തേവര സെന്റ് തോമസ് സ്‌കൂളിലെ തിളങ്ങും താരമായിരുന്നു അവന്‍. ഏഴു വയസുകഴിഞ്ഞാല്‍ രോഗത്തെ പേടിക്കേണ്ടതില്ലെന്ന് അവനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏഴാം പിറന്നാളിനു കാത്തുനില്‍ക്കാതെ ക്ലിന്റ് ഭൂമിയിലെ കാന്‍വാസില്‍ നിന്നു മറഞ്ഞു. 1983 ഏപ്രില്‍ 15 ആയിരുന്നു അന്ന്.

Related image

ക്ലിന്റിനെക്കുറിച്ച് നിര്‍മിച്ച ഡോക്യുമെന്ററി ലോകമെങ്ങും പ്രദര്‍ശിപ്പിച്ചു. ഒട്ടേറെ ബഹുമതികളും ഇതിനു ലഭിച്ചു. ഈ ഡോക്യുമെന്ററി കണ്ട വിഖ്യാത ചലച്ചിത്രകാരന്‍ ക്ലിന്റ് ഈസ്റ്റുവുഡ് ക്ലിന്റിന്റെ മാതാപിതാക്കള്‍ക്ക് എഴുതി. തന്റെ ഒരു ചിത്രത്തില്‍ കൈയൊപ്പിട്ടാണ് അദ്ദേഹം ജോസഫിന് അയച്ചുകൊടുത്തത്. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു ”എന്റെ പേരുള്ള നിങ്ങളുടെ മകന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ”. പിന്നീട് ഒരു തവണകൂടി അദ്ദേഹം കത്തെഴുതി.

ക്ലിന്റിനെക്കുറിച്ചറിഞ്ഞ് അവന്റെ ചിത്രങ്ങള്‍ കാണാനും അവനെ ഭാവനയുടെ ലോകത്തേക്ക് കഥകളിലൂടെയും മറ്റും വഴിനടത്തിയ അവന്റെ അച്ഛനെയും അമ്മയെയും കാണാനും ഇന്നും ആളുകള്‍ എത്തുന്നു. അവരെ സ്‌നേഹത്തോടെ സ്വീകരിച്ചും അവര്‍ക്കായി ചിത്രങ്ങള്‍ കാണിച്ചും ജോസഫും ചിന്നമ്മയും അവന്റെ ഓര്‍മയില്‍ ജീവിക്കുന്നു.

Image result for ക്ലിന്‍റ്

Image result for edmund thomas clint

Image result for edmund thomas clint

Image result for edmund thomas clint

Image result for clint paintings

Image result for clint paintings

Image result for clint paintings

Image result for clint paintings

Image result for clint paintings

Related image

Image result for clint paintings

Related image

Image result for clint paintings

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top