Chiking
Latest News

അതിഥികള്‍ക്ക് കൗതുകമാകുന്ന ഫുകു ചാന്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ടോക്യോ: മനുഷ്യരെ പോലെതന്നെ മൃഗങ്ങളും കഴിവുള്ളവരാണ്. അവരുടെ കഴിവും നാം അംഗീകരിക്കേണ്ടതാണ്. അടുത്തിടെ നവമാധ്യമങ്ങളില്‍ ജപ്പാനിലെ ഒരു റെസ്റ്റോന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭക്ഷണം വിളമ്പാന്‍ കുരങ്ങന്മാരെ ഏര്‍പ്പെടുത്തിയ കായബുകിയ ടവേണ്‍ എന്ന റസ്റ്റോറന്റാണ് ഏറെ പ്രസിദ്ധമായത്. ഫുകു ചാന്‍ എന്ന കുരങ്ങാണ് ഇവിടെ അതിഥികളെ സ്വീകരിക്കുന്നതും അവര്‍ക്കുവേണ്ട ഭക്ഷണം നല്‍കുന്നതും. അതുകൊണ്ട് തന്നെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്കും ഫുകുവിനെ വളരെ ഇഷ്ടമാണ്.

റെസ്‌റ്റോറന്റ് ഉടമയായ കൗരു ഒട്‌സുകയുടെ വളര്‍ത്തു കുരങ്ങനാണ് ഫുകു. താന്‍ വളര്‍ത്തുന്ന ഫുകു ചാന്‍ നിര്‍ദ്ദേശങ്ങള്‍ അതേപടി പാലിക്കുന്നത് കണ്ട് റെസ്റ്റോറന്റില്‍ സഹായിയായി കൂടെ കൂട്ടുകയായിരുന്നു. പിന്നീട് ഫുകു ചാനിന് കൂട്ടായി രണ്ട് കുരങ്ങന്മാരെ കൂടി കൊണ്ടുവന്നതോടെ ടവേണില്‍ അവരായി താരങ്ങള്‍.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top