Chiking
Latest News

മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കള്‍ക്ക് മാത്രം ശമ്പളയിനത്തില്‍ ചെലവായത് 29 ലക്ഷം രൂപ

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കള്‍ മാത്രം ശമ്പളം വാങ്ങിയിട്ടും ഇതുവരെ ശമ്പളയിനത്തില്‍ 29 ലക്ഷം രൂപ ചെലവായി. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ഉപദേഷ്ടാവായ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയ്ക്ക് അനുവദിച്ചിരിക്കുന്ന രണ്ടു പൊലീസ് ഡ്രൈവര്‍മാര്‍ക്കു 93,032 രൂപയും ശമ്പളമായി നല്‍കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

ശമ്പളച്ചെലവ് ഇതുവരെ (ബ്രായ്ക്കറ്റില്‍ ശമ്പള നിരക്ക്)

ഡോ.എന്‍.കെ.ജയകുമാര്‍ – നിയമ ഉപദേഷ്ടാവ് – 14.17 ലക്ഷം രൂപ (93,000-1,20,000)

പ്രഭാവര്‍മ – മാധ്യമ ഉപദേഷ്ടാവ് – 14.91 ലക്ഷം രൂപ (93,000-1,20,000)

ശ്രീവാസ്തവയ്ക്ക് മാത്രമേ സ്റ്റാഫിനെ അനുവദിച്ചിട്ടുള്ളൂ. ഉപദേഷ്ടാക്കളുടെ എണ്ണം സംബന്ധിച്ച ചോദ്യത്തിന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ആറെന്നും എട്ടെന്നും രണ്ടു മറുപടികളാണു നല്‍കിയത്. ഇത്തവണത്തെ ചോദ്യത്തിന് ആറെന്നാണ് ഉത്തരം. എന്നാല്‍ വികസന ഉപദേഷ്ടാവായ സി.എസ്.രഞ്ജിത് പട്ടികയിലില്ല. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിലും ഇല്ല.

അതേസമയം ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനു ജൂലൈ വരെ ശമ്പളമായി ലഭിച്ചത് 5.7 ലക്ഷം രൂപ. കഴിഞ്ഞ ഓഗസ്റ്റിലാണു ചുമതലയേറ്റത്. ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലേക്കു സാധനസാമഗ്രികള്‍ വാങ്ങാന്‍ 4.7 ലക്ഷം രൂപ ചെലവഴിച്ചു.

Top