Chiking
Latest News

ഹ്യൂണ്ടായ് i20 സ്‌പോര്‍ടി പതിപ്പ് പുറത്തിറക്കി

Web Desk
Indian Telegram Android App Indian Telegram IOS App

ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായ് i20യുടെ സ്‌പോര്‍ട്ടി പതിപ്പ് പുറത്തിറക്കി. 2017 ഗയ്ക്കിന്തോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോഷോയില്‍ വെച്ചായിരുന്നു i20 സ്‌പോര്‍ട്ടി പതിപ്പിന്റെ ആദ്യ പ്രദര്‍ശനം നടത്തിയത്. സ്‌പോര്‍ടി ലുക്ക് കൈവരിച്ചുവെന്നല്ലാതെ മെക്കാനിക്കല്‍ സംബന്ധിച്ചുള്ള മാറ്റങ്ങളൊന്നും i20ല്‍ വരുത്തിയിട്ടില്ല.

റെഡ് ബംബര്‍ ഗാര്‍ണിഷ്, സൈഡ് സ്‌കേര്‍ട്ടുകള്‍, സില്‍വര്‍ ഫൊക്‌സ് ഫിഫ്യൂസര്‍, ഫോക് ലാമ്പുകള്‍ക്ക് കുറുകെയുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, ഫൂഫ് സ്‌പോയിലര്‍ എന്നിങ്ങനെയുള്ള എക്സ്റ്റീരിയര്‍ ഫീച്ചറുകളാണ് i20 സ്‌പോര്‍ടി പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

സ്റ്റിയറിംങ് മൗണ്ടഡ് ബട്ടണുകള്‍, ടെലിസ്‌കോപിക് സ്റ്റിയറിംങ് അഡ്ജസ്റ്റ്‌മെന്റ്, 8ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍. സ്റ്റിയറിംങ് അഡ്ജസ്റ്റ്‌മെന്റ് എന്നിവയാണ് അകത്തളത്തിലെ മുഖ്യ സവിശേഷതകള്‍.

1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ സ്‌പോടി പതിപ്പിന് കരുത്തേകുന്നത്. 98 ബിഎച്ച്പിയും 113 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന എന്‍ജിനില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. പുതിയ i20 സ്‌പോര്‍ടിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നതിനെ കുറിച്ച് കമ്പനി ഒരു വ്യക്തതയും നല്‍കിയിട്ടില്ല.

Top