Chiking
Latest News

പാക് വെബ്‌സൈറ്റുകളെ ഹാക്ക് ചെയ്യാനൊരുങ്ങി ഇന്ത്യന്‍ ഹാക്കര്‍മാര്‍

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യ-പാക് യുദ്ധം ഉണ്ടാവാന്‍ സാധ്യത. പക്ഷെ സൈബര്‍ ലോകത്താണെന്ന് മാത്രം. പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് നാണം കെടുത്തുക മാത്രമല്ല വേണ്ടിവന്നാല്‍ റാന്‍സംവെയര്‍ ആക്രമണത്തിനും ഇന്ത്യന്‍ ഹാക്കര്‍മാര്‍ തയ്യാറാണെന്നാണ് ഒരു ഇന്ത്യന്‍ ഹാക്കറുടെ വാക്കുകളെ ഉദ്ധരിച്ച് ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഗസ്റ്റ് 3ന് www.pakistan.gov.pk എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഇന്ത്യന്‍ ഹാക്കര്‍മാര്‍ ആ വെബ്‌സൈറ്റില്‍ ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും സ്വാതന്ത്ര്യ ദിനാശംസയും പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നും കൂടുതല്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുമെന്ന് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു.

ഹാക്കര്‍മാര്‍ തമ്മിലുള്ള സൈബര്‍ യുദ്ധം ദിനം ആവര്‍ത്തിക്കപ്പെടുന്ന ഒന്നാണെങ്കിലും ഇത്തവണ സൈബര്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ശക്തമാവുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പാക് ഇന്റര്‍നെറ്റ് ശൃഖലയില്‍ റാന്‍സംവെയര്‍ ആക്രമണം നടത്തുന്നതിനും നെറ്റ്‌വര്‍ക്ക് തിരികെ ലഭിക്കണമെങ്കില്‍ അവരില്‍ നിന്നും ബിറ്റ്‌കോയിനുകള്‍ ആവശ്യപ്പെടാനും ഹാക്കര്‍മാര്‍ പദ്ധതിയിടുന്നുണ്ട്.

മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പോലുള്ള ഇന്ത്യന്‍ ഹാക്കര്‍ സംഘങ്ങള്‍ പാക് വെബ്‌സൈറ്റുകള്‍ക്ക് നേരെ നിരവധി തവണ ആക്രമണങ്ങള്‍ നടത്തിയിരുന്നു. പാകിസ്താനില്‍ നിന്നും സമാനമായ ആക്രമണങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് പ്രകാരം റാന്‍സംവെയര്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഏത് പരിധിവരെ എത്തുമെന്നത് കണ്ടുതന്നെ അറിയണം.

Top