Chiking
Latest News

പുന്നമടക്കായലില്‍ ആവേശത്തിരയിളക്കം; നെഹ്‌റുട്രോഫി ജലോല്‍സവത്തിന് തുടക്കം (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

അറുപത്തിയഞ്ചാമത് നെഹ്‌റുട്രോഫി ജലോല്‍സവത്തിന് തുടക്കമായി. പുന്നമടക്കായലില്‍ ആവേശമായി ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍ അവസാനിച്ചു. അല്‍പസമയത്തിനകം മേളയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.മൂന്നുമണിയോടെ ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരം തുടങ്ങും. 20 ചുണ്ടന്‍വള്ളങ്ങളാണ് ഇത്തവണ മല്‍സരത്തിനുള്ളത്. ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സിനു പിന്നാലെ കള്ളിവള്ളങ്ങളുടെ ഫൈനലും നടക്കും. ചരിത്രത്തിലാദ്യമായി 78 വള്ളങ്ങളാണ് ഇത്തവണ മല്‍സരത്തിനുള്ളത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക

Top