Chiking
Latest News

‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സിനിമയില്‍ എന്നെ അഭിനയിപ്പിക്കരുതെന്ന് സംവിധായകനെ വിളിച്ച് പറഞ്ഞു; എന്നെ മാറ്റിയില്ലെങ്കില്‍ തലവേദനയാകുമെന്നായിരുന്നു മുന്നറിയിപ്പ്; ‘മറുപടി’യില്‍ അഭിനയിക്കുന്നതിനെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു; അയാളുടെ പേരുകേട്ട് ഞാന്‍ ഞെട്ടി; ഞാനൊരുപാടു ബഹുമാനിക്കുന്ന ആള്‍: ഭാമ

Web Desk
Indian Telegram Android App Indian Telegram IOS App

ഒരുപാടു നുണക്കഥകള്‍ കേള്‍ക്കുന്നുണ്ട്. സത്യം ഞാന്‍ പറയാം…’ പത്തുവര്‍ഷത്തെ സിനിമാ ജീവിതത്തിന്റെ തിരിച്ചറിവുകളുമായി ഭാമ പറഞ്ഞു. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ആരാണ് ഭാമയെ മലയാള സിനിമയില്‍ നിന്നു മാറ്റിനിര്‍ത്തുന്നത് എന്ന് ചോദിച്ചപ്പോള്‍ ഭാമ പറഞ്ഞു,

”ഇവര്‍ വിവാഹിതരായാല്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞു,’ഭാമയെ ഈ സിനിമയില്‍ അഭിനയിപ്പിക്കാതിരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നു. സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്‌സ് ചെയ്തു കഴിഞ്ഞു എന്നു പറഞ്ഞപ്പോള്‍, അവര്‍ നിങ്ങള്‍ക്കു തലവേദനയാകും എന്നു മുന്നറിയിപ്പു നല്‍കി.’

അന്നതത്ര കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്ക വിചാരിച്ചു. അത് ഒരാളാണോ എന്ന് എനിക്ക് അറിയില്ല. ഒന്നിലേറെ പേരുണ്ടായേക്കാം. എന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാണെന്നാണ് ആ ‘ശത്രുക്കള്‍’ പറഞ്ഞു പരത്തുന്നത്. വീണ്ടും ചില സംവിധായകര്‍ എന്നോടിതു തുറന്നു പറഞ്ഞിട്ടുണ്ട്. കുറച്ചു നാള്‍ മുമ്പ് വി.എം. വിനു സംവിധാനം ചെയ്ത ‘മറുപടി’യില്‍ അഭിനയിച്ചു. ഷൂട്ടിങ് തീരാറായ ദിവസങ്ങളിലൊന്നില്‍ വിനുച്ചേട്ടന്‍ പറഞ്ഞു. ‘നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുന്‍പ് ഒരാള്‍ വിളിച്ചു ആവശ്യപ്പെട്ടു, നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകും എന്ന്.’

Related image

ചേട്ടന്‍ എനിക്കൊരു ഉപകാരം ചെയ്യണം. ആരാണു വിളിച്ചതെന്നു മാത്രമൊന്നു പറയാമോ… ഒരു കരുതലിനു വേണ്ടി മാത്രമാണ്.’ ഞാന്‍ ആവശ്യപ്പെട്ടു. വിനുച്ചേട്ടന്‍ പറഞ്ഞ പേരുകേട്ട് ഞാന്‍ ഞെട്ടി. ഞാനൊരുപാടു ബഹുമാനിക്കുന്ന ആള്‍. ചില ചടങ്ങുകളില്‍ വച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിനു ശ്രമിക്കുന്നു എന്നറിയില്ല.

ചില പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവുകളും ചാന്‍സ് കളയാന്‍ മിടുക്കരാണ്. എന്റെ ഡേറ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ സംവിധായകര്‍ അവരെ ഏല്‍പ്പിക്കും. എന്നെ വിളിച്ച് എന്തെങ്കിലുമൊന്നു ചോദിച്ചിട്ടു ചെന്നു സംവിധായകരോടു പറയും, ‘ഭാമയ്ക്കന്നു ഡേറ്റില്ല. കന്നഡ സിനിമയുടെ ഷൂട്ടിങ്ങാണ് എന്നൊക്കെ.’ പിന്നെ, ആ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവിനു താല്‍പര്യമുള്ള ആരൈയങ്കിലും ആ റോളിലേക്കു കയറ്റും. ഞാനിതൊക്കെ അറിയുന്നതു കുറേനാള്‍ കഴിഞ്ഞ് ആ സംവിധായകനെ കാണുമ്പോഴാകും. ‘ഇപ്പോ മലയാളം ഒന്നും വേണ്ട, കന്നഡ പടം മതി.. അല്ലേ…’എന്നൊക്കെ ചോദിച്ചു സംസാരിച്ചു തുടങ്ങുമ്പോള്‍.” ഭാമ പറയുന്നു.

Top