Chiking
Latest News

അമേരിക്കയില്‍ നിരോധിച്ച മരുന്നുകള്‍ ഇന്ത്യയിലേക്ക് ഒഴുകുന്നു; സര്‍ക്കാര്‍ ഇടപെടണം; മോദിക്ക് സത്യരാജിന്റെ മകളുടെ കത്ത്

Web Desk
Indian Telegram Android App Indian Telegram IOS App

സ്റ്റിറോയ്ഡുകളും ശരീരത്തിന് ദോഷകരമായ വസ്തുക്കളും ചേര്‍ന്ന മരുന്നുകള്‍ അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്നുണ്ടെന്ന് നടന്‍ സത്യരാജിന്റെ മകള്‍ ദിവ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗൗരവത്തോടെ ഇടപെടണമെന്ന് ദിവ്യ ആവശ്യപ്പെട്ടു. ചെന്നൈയില്‍ ന്യൂട്രിഷനിസ്റ്റായി ജോലി ചെയ്യുകയാണ് ദിവ്യ.

പ്രധാനമന്ത്രിക്ക് ദിവ്യ കത്തെഴുതിയ വിവരം രാഷ്ട്രിയ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സീമനാണ് വെളിപ്പെടുത്തിയത്. ഒരു പൊതുചടങ്ങില്‍ ദിവ്യയെ അഭിനന്ദിച്ച് സീമന്‍ സംസാരിക്കുകയും ചെയ്തു.

അമേരിക്കയില്‍ നിരോധിച്ച മരുന്നുകള്‍ ഇവിടെ വില്‍ക്കുകയാണ്. ഇന്ത്യയിലെ ഡോക്ടര്‍മാര്‍ ഇത്തരം മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ നിര്‍ബന്ധിതരാകുന്നു. എനിക്കു സഹോദരനെപ്പോലെയായ സത്യരാജിന്റെ മകള്‍ ദിവ്യ ഇതു സംബന്ധിച്ചിക്ക് പ്രധാനമന്ത്രിക്ക് കത്തെഴുതി കഴിഞ്ഞു. ആളുകളെ ചൂഷണം ചെയ്തുകൊണ്ട് നേടുന്ന പണം വേണ്ടെന്ന് അവള്‍ തറപ്പിച്ച് പറഞ്ഞിട്ടുണ്ട്. അവളുടെ പ്രവൃത്തിയെ ഞാന്‍ അഭിന്ദിക്കുന്നു. സീമന്‍ പറഞ്ഞു.

Top