Chiking
Latest News

ദുല്‍ഖര്‍ സല്‍മാന്റെ സോലോ പുതിയ ടീസര്‍ എത്തി

Web Desk
Indian Telegram Android App Indian Telegram IOS App

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോലോ പുതിയ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജോയ് നമ്പ്യാര്‍ ആണ്. നേരത്തെ സിനിമയുടെ മറ്റൊരു ടീസര്‍ പുറത്തിറങ്ങിയിരുന്നു.

അഞ്ച് ചിത്രങ്ങള്‍, അഞ്ച് നായികമാര്‍. അഞ്ച് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് സോലോ. ഇതില്‍ സോലോ വേള്‍ഡ് ഓഫ് രുദ്ര എന്ന കഥയുടെ ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബോളിവുഡ് താരം ഡിനോ മോറിയ, നാസര്‍, ദീപ്തി സതി തുടങ്ങിയവരെ തമിഴ് ടീസറില്‍ കാണാം.

കോളിവുഡ്, ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തിലെത്തുന്ന സോലോയില്‍ ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിന്റെ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായാണ് നാസറും സുഹാസിനിയും എത്തുക.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top