Chiking
Latest News

സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ സ്വന്തമാക്കാനൊരുങ്ങി ‘ പേപാല്‍ ‘

Web Desk
Indian Telegram Android App Indian Telegram IOS App

ഓണ്‍ലൈന്‍ വായ്പാ ദാതാവായ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ സ്വന്തമാക്കാനൊരുങ്ങി ആഗോള ഇന്റര്‍നെറ്റ് പേമെന്റ് കമ്പനിയായ പേപാല്‍. ഈ വര്‍ഷം അവസാനത്തോടെ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് പേപാല്‍ അറിയിച്ചു. ചെറുകിട ബിസിനസുകാരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണിതെന്നും പേപാല്‍ വ്യക്തമാക്കി.

അമേരിക്കന്‍ ചെറുകിട ബിസിനസുകള്‍ക്കായുള്ള ഓണ്‍ലൈന്‍ വായ്പാ ദാതാവാണ് സ്വിഫ്റ്റ് ഫിനാന്‍ഷ്യല്‍. വായ്പ, മുന്‍കൂര്‍ ധനസഹായം എന്നീ രീതികളില്‍ ഇതുവരെ അമേരിക്കയിലെ 20,000 സ്ഥാപനങ്ങള്‍ക്ക് സ്വിഫ്റ്റ് ഫിനാന്‍ഷ്യല്‍ പണം നല്‍കിയിട്ടുണ്ട്.

ലോകവ്യാപകമായി ഇ-കൊമേഴ്‌സ് സൗകര്യമൊരുക്കി പണമിടപാടുകളില്‍ മദ്ധ്യസ്ഥ സേവനം നടത്തുന്ന കമ്പനിയാണ് പേപാല്‍. വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ജോസാണ് ഇതിന്റെ ആസ്ഥാനം.

Top