Chiking
Latest News

നിദ്ര എന്ന സിനിമയ്ക്ക് ശേഷം ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞു; എല്ലാ ഘട്ടത്തിലും എന്റെ കൂടെനിന്നത് ജിഷ്ണുവാണ്; ഫഹദാണ് മരണവാര്‍ത്ത അറിയിച്ചത്; അവന്റെ കിടപ്പ് കണ്ടപ്പോള്‍ നിയന്ത്രിക്കാനായില്ല; തെറ്റുക്കാരനാണെങ്കില്‍ അവനെ ശിക്ഷിച്ചോളൂ എന്ന് അമ്മ പറഞ്ഞതിന് കാരണമുണ്ട്: സിദ്ധാര്‍ഥ് ഭരതന്‍

Web Desk
Indian Telegram Android App Indian Telegram IOS App

നിദ്ര എന്ന ആദ്യ സംവിധാന സംരംഭം ഒരു ഭീകര അനുഭവമാണ് സിദ്ധാര്‍ഥിന് നല്‍കിയത്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം ചെന്നൈയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലെന്ന പോലെ കഴിയേണ്ടി വന്നു. ഈ ഘട്ടങ്ങളിലെല്ലാം താങ്ങായി കൂടെ നിന്ന ഉറ്റ സുഹൃത്ത് ജിഷ്ണുവിന്റെ അസുഖ വിവരവും പിന്നീടുള്ള മരണവും മനസ് തകര്‍ത്തു. നടിയെ അക്രമിച്ച കേസിലും സിദ്ധാര്‍ഥിന്റെ പേര് വരാനുള്ള കാരണവും സിദ്ധാര്‍ഥ് വിശദീകരിക്കുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധര്‍ഥ് ഭരതന്റെ പ്രതികരണം.

Related image

നിദ്ര തന്ന ഭീകരമായ അനുഭവത്തിനു ശേഷം ഞാന്‍ ചെന്നൈയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ എന്ന പോലെ കഴിയുകയായിരുന്നു. അപ്പോള്‍ ജിഷ്ണു ബിസിനസ്സ് പരിപാടികളുമായി ചെന്നൈയിലുണ്ട്. അവന്‍ എല്ലാ ദിവസവും കാണാന്‍ വരും. ഞങ്ങള്‍ ഒരുമിച്ചു കൂടും. ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് വന്ന് ഒരു രണ്ട് മാസം കഴിഞ്ഞപ്പോള്‍ ക്യാന്‍സറാണെന്നും പറഞ്ഞുള്ള ജിഷ്ണുവിന്റെ വാട്‌സ് ആപ്പ് മെസേജ് കണ്ടു. അവന്‍ സ്ഥിരം ഇത്തരം തമാശകള്‍ ഇറക്കാറുള്ളതുകൊണ്ട് ഞാനത് വിശ്വസിച്ചില്ല. പക്ഷെ അവന്‍ സീരിയസായപ്പോള്‍ കാര്യം മനസ്സിലായി. അതോടെ മനസ്സ് വല്ലാതെ ഉലഞ്ഞു പോയി.

Related image

ഒരു അടിക്ക് പുറകെ അടുത്തത് എന്നപോലെ തകര്‍ന്നു. അപ്പോഴും വാട്‌സ് ആപ്പില്‍ പൊട്ട തമാശകള്‍ അയച്ച് അവനുമായി എല്ലാ ദിവസവും സംസാരിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ ‘ചന്ദ്രേട്ടന്‍ എവിടെയാ’ സിനിമ റെഡിയായി. ജിഷ്ണുവിനെ അതില്‍ അഭിനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ അവന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയില്‍ വാര്‍ത്ത ഇറങ്ങി. അത് കണ്ടപ്പോള്‍ മനസ് വല്ലാതെ വിഷമിച്ചിരുന്നു. പ്രതികരിക്കാന്‍ തല്‍പര്യമില്ലാത്തതുകൊണ്ട് അന്ന് പ്രതികരിച്ചില്ല. അപ്പോഴാണ് ആക്സിഡന്റ് ഉണ്ടായത്. ഭേദമായപ്പോള്‍ ജിഷ്ണു വീട്ടില്‍ വന്ന് കണ്ടു. സാരമില്ല എല്ലാം ശരിയാകുമെന്ന് ജിഷ്ണു തോളില്‍ തട്ടി പറഞ്ഞു. നമ്മള്‍ ഒരുമിച്ച് അടുത്ത പടം ചെയ്യുമെന്ന് ജിഷ്ണുവിന് മറുപടിയും കൊടുത്തു. പക്ഷെ ഇത്ര പെട്ടെന്ന് അവന്‍ പോകമെന്ന് കരുതിയില്ല, ഒരു വെള്ളിയാഴ്ചയാണ് അവന്‍ മരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ അയക്കുന്ന മെസേജുകള്‍ക്ക് മറുപടി വരാതിരുന്നപ്പോള്‍ തന്നെ പേടിച്ചിരുന്നു. ഫഹദാണ് മരണവാര്‍ത്ത അറിയിക്കുന്നത്. ജിഷ്ണു എന്ന് മാത്രമെ ഞാന്‍ കേട്ടുള്ളു. അപ്പോഴേക്കും നെഞ്ചില്‍ നിന്നെന്തോ ഇറങ്ങിപ്പോയത് പോലെ വേദനയായി. ഫഹദ് തന്നെ വീട്ടില്‍ വന്ന് ജിഷ്ണുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവനെ കാണുന്നത് വരെ പിടിച്ച് നിന്നു. പക്ഷെ ആ കിടപ്പ് കണ്ടപ്പോള്‍ നിയന്ത്രിക്കാനായില്ല.

Related image

നടിയെ ആക്രമിച്ച കേസിലും സിദ്ധാര്‍ഥിന്റെ പേര് വന്നിരുന്നു. ഇതിനുള്ള കാരണവും സിദ്ധാര്‍ഥ് അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. എന്റെ അസിസ്റ്റന്റ് ഡയറക്ടറെ ഏതോ സംശയത്തിന്റെ പേരില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിരുന്നു. ആ സമയത്ത് ഞാനിവിടെ ഉണ്ടല്ലോ അത്ര വലിയ സംശയമുണ്ടായിരുന്നെങ്കില്‍ എന്നെയും ചോദ്യം ചെയ്‌തേനെ. അവനോട് സംസാരിച്ചപ്പോള്‍ തന്നെ പൊലീസിനു മനസ്സിലായി ഞങ്ങള്‍ക്കാര്‍ക്കും ഇതുമായിട്ട് ഒരു ബന്ധമില്ല എന്ന്. പിന്നെ ആരാണ് ഇതിലേക്ക് എന്റെ പേര് വലിച്ചിഴച്ച് കഥയുണ്ടാക്കിയതെന്ന് അറിയില്ല. ഞാനങ്ങനെയൊന്നും ചിന്തിക്കുക പോലുമില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തെറ്റുക്കാരനാണെങ്കില്‍ അവനെ ശിക്ഷിച്ചോളൂ എന്ന് അമ്മ പറഞ്ഞതും.

Related image

എന്റെ നിദ്രയിലും അച്ഛന്റെ നിദ്രയിലും അമ്മ ചെയ്തത് ഓരേ വേഷമാണ്. ഒന്ന് ഭര്‍ത്താവിന്റെ സംവിധാനത്തിലും മറ്റൊന്ന് മകന്റെ കൂടെയും. എന്റെ പരിമിതമായ അറിവില്‍ ഇങ്ങനെ ഒരേ കഥാപാത്രം 30വര്‍ഷത്തിനു ശേഷം വീണ്ടും അവതരിപ്പിച്ച നടി ലോക സിനിമയില്‍ തന്നെയില്ല. സിനിമയില്‍ അമ്മ വേണമെന്നത് എന്റെ ആവശ്യമാണ്. വീട്ടിലെ അമ്മയുടെ രീതികളും ദേഷ്യപ്പെടലുകള്‍ക്കും എനിക്ക് നന്നായി അറിയാം. അതുകൊണ്ട് സീന്‍ പറഞ്ഞുകൊടുക്കുമ്പോള്‍ പണ്ടൊരിക്കല്‍ അമ്മ എന്നോട് പറഞ്ഞില്ലേ അതുപോലെയങ്ങ് പറഞ്ഞാല്‍ മതിയെന്നാണ് ഞാന്‍ പറഞ്ഞുകൊടുക്കാറുള്ളത്. സ്‌ക്രിപ്റ്റ് കിട്ടുമ്പോഴെ ഞാന്‍ ആലോചിക്കും ഇതില്‍ അമ്മയുടെ റോള്‍ എവിടെയാണെന്ന്. ചന്ദ്രേട്ടനില്‍ വിലാസിനി എന്ന ക്യാരക്ടര്‍ വന്നപ്പോള്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ഇത് അമ്മയെ ഏല്‍പിക്കുന്നതായിരിക്കും നല്ലത്.

Top