Chiking
Latest News

ഗോരഖ്പൂരിലെ കുട്ടികളുടെ കൂട്ടമരണം: പ്രധാനമന്ത്രി ഇടപെട്ടു; നടപടി എടുക്കാന്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രിയെ ചുമതലപ്പെടുത്തി

Web Desk
Indian Telegram Android App Indian Telegram IOS App

ഗോരഖ്പുർ :  ഉത്തർ പ്രദേശിലെ ഗോരഖ്പുരിലെ ബാബാ രാഘവ്ദാസ് (ബിആർഡി) മെഡിക്കൽ കോളജിൽ പിഞ്ചു കുട്ടികൾ ഉൾപ്പെടെ 63 പേർ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. സംഭവവികാസങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാരുമായും കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായും അദ്ദേഹം നിരന്തര സമ്പർക്കത്തിലെന്നും പ്രധാനമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി അനുപ്രിയ പട്ടേലും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ദുരന്തമുണ്ടായ ഗോരഖ്പുർ സന്ദർശിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചു.

സം​ഭ​വു​മാ‍​യി ബ​ന്ധ​പ്പെ​ട്ട് ഗോ​ര​ഖ്‌​പു​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ സ​സ്പെ​ൻ‌​ഡ് ചെ​യ്തിരുന്നു. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ല അ​ന്വേ​ഷ​ണ​ത്തി​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ വി​ദ്യാഭ്യാസ മ​ന്ത്രി അ​ശു​തോ​ഷ് ട​ണ്ഡനാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗു​രു​ത​ര​മാ​യ അ​ലം​ഭാ​വം പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഗോ​ര​ഖ്പു​രി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യാ​യ ബാ​ബ രാ​ഘ​വ് ദാ​സ് (ബി​ആ​ർ​ഡി) മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രി സി​ദ്ധാ​ർ​ഥ് നാ​ഥ് സിം​ഗി​നൊ​പ്പ​മാ​ണ് മു​ഖ്യ​മ​ന്ത്രി ദു​ര​ന്തം സം​ഭ​വി​ച്ച ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച​ത്.

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ലോ​ക്സ​ഭാ​മ​ണ്ഡ​ല​മാ​ണ് ഗൊ​ര​ഖ്പു​ർ. ര​ണ്ടു ദി​വ​സം മു​മ്പ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. യു​പി​യി​ലെ കു​ട്ടി​ക​ളി​ലെ മ​സ്തി​ഷ്ക​വീ​ക്കം ത​ട​യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം.

ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ 63 കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച മാ​ത്രം 32 കു​ട്ടി​ക​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​തി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ളും ഉ​ൾ​പ്പെ​ടും. 17 കു​ട്ടി​ക​ൾ ന​വ​ജാ​ത​ശി​ശു വാ​ർ​ഡി​ലും അ​ഞ്ചു പേ​ർ മ​സ്തി​ഷ്ക​വീ​ക്കം ബാ​ധി​ച്ച രോ​ഗി​ക​ളു​ടെ വാ​ർ​ഡി​ലും എ​ട്ടു പേ​ർ ജ​ന​റ​ൽ വാ ​ർ​ഡി​ലു​മാ​ണു മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണു ക​മ്പ​നി ഓ​ക്സി​ജ​ൻ ന​ല്കു​ന്ന​തു നി​ർ​ത്തി​വ​ച്ച​ത്. 66 ല​ക്ഷം രൂ​പ കു​ടി​ശി​ക​യു​ണ്ടെ​ന്ന​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ക​മ്പ​നി​യു​ടെ ന​ട​പ​ടി. ഓ​ക്സി​ജ​ൻ വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കു​മെ​ന്നു ക​മ്പ​നി അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. മ​സ്തി​ഷ്ക​വീ​ക്കം ചി​കി​ത്സ​യ്ക്കു പേ​രു​കേ​ട്ട​താ​ണു ബി​ആ​ർ​ഡി ആ​ശു​പ​ത്രി.

Top