Chiking
Latest News

നെഹ്‌റു ട്രോഫി: ഗബ്രിയേല്‍ ചുണ്ടന്‍ ഓളപ്പരപ്പിലെ വേഗരാജാവ്‌

Web Desk
Indian Telegram Android App Indian Telegram IOS App

ആലപ്പുഴ: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അറുപത്തിയഞ്ചാമത് നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ എറണാകുളം തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവ്. ഗബ്രിയേലിന്റെ ഇതാദ്യമായാണ് നെഹ്‌റു ട്രോഫിയില്‍ മുത്തമിടുന്നത്.

വള്ളത്തില്‍ പ്രൊഫഷണല്‍ തുഴച്ചില്‍ക്കാരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊടുവില്‍ വൈകി ആരംഭിച്ച ഫൈനലില്‍ പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ വള്ളങ്ങളെ ഫോട്ടോ ഫിനിഷില്‍ പിന്തള്ളിയാണ് ഗബ്രിയേല്‍ ജേതാവായത്.

ഫൗള്‍ സ്റ്റാര്‍ട്ടു മൂലം മൂന്നാം ഹീറ്റ്‌സിലെ മല്‍സരം നാലു തവണ മുടങ്ങിയിരുന്നു. ഇതും തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. ഇതോടെ ഫൈനല്‍ മല്‍സരം ഏറെ വൈകിയാണ് നടന്നത്. നിലവിലെ ജേതാക്കളായിരുന്ന കുമരകം വേമ്പനാട്  ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടന്‍ ഉള്‍പ്പെടെയുള്ളവരെ പിന്നിലാക്കിയാണ് കന്നിപ്പോരാട്ടത്തില്‍ തന്നെ ഗബ്രിയേല്‍ വിജയം കരസ്ഥമാക്കിയത്.

അഞ്ച് ഹീറ്റ്‌സുകളിലായി മല്‍സരിച്ച 20 ചുണ്ടന്‍ വളളങ്ങളില്‍നിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്. മല്‍സര വിഭാഗത്തിലെ 20 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 78 കളിവള്ളങ്ങളാണ് ഇത്തവണ അണിനിരന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കളിവള്ളങ്ങള്‍ മാറ്റുരയ്ക്കാന്‍ ഇറങ്ങിയത്.

Top