Chiking
Latest News

ജെഡിയു തന്റേത് കൂടി; നിതീഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനവുമായി ശരദ് യാദവ്

Web Desk
Indian Telegram Android App Indian Telegram IOS App

പട്‌ന: ജതാദള്‍ (യു) പ്രസിഡന്റും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ തുറന്ന പോരുമായി ശരദ് യാദവ് രംഗത്ത്. ജെഡിയു നീതീഷ് കുമാറിന്റേത് മാത്രമല്ല തന്റേതും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ തന്റെ നിലപാട് അറിയിക്കുന്നതിനായി സംഘടിപ്പിച്ച മൂന്നു ദിവസത്തെ ‘സംവാദ് യാത്ര’ക്കിടെ മധേപുരയിലായിരുന്നു ശരദ് യാദവിന്റെ പ്രതികരണം.

ആര്‍ജെഡി – കോണ്‍ഗ്രസ് മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി നീതീഷ് കൂട്ടുകൂടിയതിനെതിരെ സംവാദ് യാത്രയിലുടനീളം കടുത്ത വിമര്‍ശനമാണ് ശരദ് യാദവ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ബിഹാറില്‍ രണ്ടു ജെഡിയുവാണ് ഉള്ളത് ഒന്ന് ഔദ്യോഗികവും മറ്റൊന്ന് ജനങ്ങളുടേതുമാണ്. പാര്‍ട്ടിയിലേ ജനപ്രതിനിധികളേയും നേതാക്കളേയും സര്‍ക്കാര്‍ വൃത്തങ്ങളേയും നിതീഷ് വ്യക്തിഗത ആനുകൂല്യമാക്കി വെച്ചിരിക്കുകയാണ്. എന്നാല്‍ അവര്‍ ജനങ്ങളുടേതും തന്റേതുംകൂടിയാണെന്നും ശരദ് യാദവ് പറഞ്ഞു.

ബിജെപിയുമായി സംഖ്യമുണ്ടാക്കിയതിനെ തുടര്‍ന്ന് വിമത ശബ്ദമുയര്‍ത്തിയ ശരദ് യാദവിനെ ജെഡിയു രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം നേരിട്ട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇന്ദിരാഗാന്ധിയെ ഭയപ്പെട്ടിട്ടില്ല, പിന്നയല്ലെ മറ്റുള്ള കാര്യങ്ങളെന്നും യാദവ് പറഞ്ഞു.

സത്യങ്ങള്‍ പറയുന്നതിനും എന്റെ തത്വങ്ങല്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഞാന്‍ ആരേയും ഭയപ്പെട്ടിട്ടില്ല. അടിയന്തിരാവസ്ഥ കാലത്ത് വിദ്യാര്‍ത്ഥി നേതാവായിരുന്ന താന്‍ ജയപ്രകാശ് നാരായണോടൊപ്പം ഇന്ദിരഗാന്ധിക്കെതിരെ പോരാടിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Top