ഗൊരഖ്പൂരില്‍ വീണ്ടും കൂട്ടശിശുമരണം; 24 മണിക്കൂറിനിടെ 16 കുട്ടികള്‍ മരിച്ചു
Web Desk
ലക്നൗ: ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളെജില്‍ വീണ്ടും കൂട്ടശിശുമരണം. 24 മണിക്കൂറിനിടെ 16 കുട്ടികള്‍ മരിച്ചു. ഒരു മാസത്തിനിടെ മരിച്ചത് 415 കുട്ടികളാണ്. ഓഗസ്റ്റ് 31നാണ് 16 കുട്ടികള്‍ മരിച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ചാണ് ഒരു കുട്ടി മരിച്ചത്.
ഈ മാസം ഏഴിനും 11നും മധ്യേ ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 70 കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.രാജീവ് മിശ്രയേയും ഭാര്യ പൂര്‍ണിമ ശുക്ലയേയും അറസ്റ്റു ചെയ്തിരുന്നു. ഇവരുള്‍പ്പെടെ നിരവധി ആശുപത്രി ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മസ്തികജ്വരവും മറ്റ് അസുഖങ്ങളും മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികളാണ് ഓക്സിജന്‍ ലഭിക്കാതെ പിടഞ്ഞുമരിച്ചത്. എന്നാല്‍ ഓക്സിജന്‍ അഭാവമല്ല, രോഗംമൂലമാണ് മരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ മാസം മാത്രം ഇവിടെ 200 ഓളം കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഓഗസ്റ്റ് 27 അര്‍ദ്ധരാത്രി വരെ കുട്ടികളുടെ വിഭാഗത്തില്‍ 342 പേര് ചികിത്സയിലുണ്ടായിരുന്നുവെന്നും അവരില്‍ 17 പേര് മരിച്ചതായും ആശുപത്രി വ്യക്തമാക്കി. ഓഗസ്റ്റ് 28ന് അര്‍ദ്ധരാത്രി വരെ ചികിത്സയിലുണ്ടായിരുന്ന 344 പേരില്‍ 25 പേര് മരണമടഞ്ഞിട്ടുണ്ട്. 29ന് എത്രപേര്‍ മരിച്ചുവെന്ന കണക്ക് ഇതുവരെ വ്യക്തമായിട്ടില്ല.
ഓഗസ്റ്റ് 27 അര്‍ദ്ധരാത്രി വരെ കുട്ടികളുടെ വിഭാഗത്തില്‍ 342 പേര് ചികിത്സയിലുണ്ടായിരുന്നുവെന്നും അവരില്‍ 17 പേര് മരിച്ചതായും ആശുപത്രി വ്യക്തമാക്കി. ഓഗസ്റ്റ് 28ന് അര്‍ദ്ധരാത്രി വരെ ചികിത്സയിലുണ്ടായിരുന്ന 344 പേരില്‍ 25 പേര് മരണമടഞ്ഞിട്ടുണ്ട്. 29ന് എത്രപേര്‍ മരിച്ചുവെന്ന കണക്ക് ഇതുവരെ വ്യക്തമായിട്ടില്ല.