Chiking
Latest News

കൊളംബിയന്‍ പര്യടനത്തിനിടെ വാഹനത്തില്‍ തലയിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പക്ക് നിസാര പരിക്ക് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ബൊഗോട്ട: കൊളംബിയന്‍ പര്യടനത്തിനിടെ വാഹനത്തില്‍ തലയിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പക്ക് നിസാര പരിക്ക്. മാര്‍പ്പാപ്പയെ നേരില്‍ കാണാനും അനുഗ്രഹം വാങ്ങാനും തിരക്ക് കൂട്ടുന്ന ജനങ്ങള്‍ക്കിടയിലൂടെ നീങ്ങുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട മാര്‍പാപ്പ വാഹനത്തിന്റെ കമ്പിയില്‍ ഇടിക്കുകയായിരുന്നു.

ജനത്തിരക്കിനിടയില്‍ വാഹനം പെട്ടെന്നു നിര്‍ത്തിയപ്പോള്‍ പോപിന്റെ തല വാഹനത്തിന്റെ ചില്ല് പാനലില്‍ ഇടിക്കുകയായിരുന്നു. പോപിന്റെ ഇടത്തെ നെറ്റിയില്‍ പുരികത്തിന് മേലെയാണ് മുറിവ് പറ്റിയത്. മുറിവില്‍നിന്ന് ചെറിയ തോതില്‍ രക്തം പൊടിഞ്ഞതായും വക്താവ് പറഞ്ഞു. കവിളിനും കണ്‍പോളക്കും പരിക്കേറ്റിട്ടുണ്ട്. ഇടതു കണ്‍പോളയില്‍ ചെറിയ നീര്‍ക്കെട്ടുണ്ടെങ്കിലും പര്യടന പരിപാടികള്‍ റദ്ദാക്കിയിട്ടില്ല. പരിക്ക് സാരമുള്ളതല്ലെന്ന് വത്തിക്കാന്‍ അറിയിച്ചു.

കൊളംബിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പാവങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ സമര്‍പ്പണത്തിന് എത്തിയപ്പോഴായിരുന്നു അപകടം.

കൊളംബിയയില്‍ പോപ് ഫ്രാന്‍സിസ് ബൊഗോട്ട, മെഡെലിന്‍, കാര്‍ട്ടഗെന തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്.

Top