Chiking
Latest News

‘അവര്‍ എന്നെ വഴക്കുപറയാന്‍ തുടങ്ങി; ഞാന്‍ പേടിച്ചുപോയത് കാരണം ഒന്നും പറഞ്ഞില്ല; തുടര്‍ന്ന് ആണ്‍കുട്ടികളുടെ ശൗചാലയത്തില്‍ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു’; യൂണിഫോം ധരിക്കാതെ സ്‌കൂളിലെത്തിയ പതിനൊന്നുകാരിക്ക് നേരെ അധ്യാപകരുടെ ക്രൂരത (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ഹൈദരാബാദ്: യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ എത്തിയതിന് ശിക്ഷയായി അഞ്ചാംക്ലാസുകാരിയെ ആണ്‍കുട്ടികളുടെ ശൗചാലയത്തില്‍ അയച്ചതായി പരാതി. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. സംഭവം വിശദീകരിച്ച് പതിനൊന്നുകാരിയായ പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു. കുട്ടി സംഭവം വിശദീകരിക്കുന്നത് അച്ഛനാണ് വീഡിയോയായി പകര്‍ത്തിയത്.

യൂണിഫോം ധരിക്കാതെ സ്‌കൂളിലെത്തിയതിന്റെ പേരില്‍ തന്നെ അധ്യാപകര്‍ ചേര്‍ന്ന് ശിക്ഷിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു. ”ക്ലാസിലേക്ക് പോകുന്ന വഴിയില്‍ വെച്ച് പി.ടി.ടീച്ചര്‍ എന്നെ തടഞ്ഞുവെച്ചു. എന്റെ ഡയറി പരിശോധിക്കാന്‍ ഞാന്‍ കുറെ പറഞ്ഞുനോക്കി”, പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞു. ”അവര്‍ എന്നെ വഴക്കുപറയാന്‍ തുടങ്ങി. ഞാന്‍ പേടിച്ചുപോയത് കാരണം ഒന്നും പറഞ്ഞില്ല. ഇംഗ്ലീഷ് ടീച്ചറും പത്താം ക്ലാസിലെ തെലുഗു ടീച്ചറും ഉണ്ടായിരുന്നു. ഇവള്‍ക്കെങ്ങനെ യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ വരാന്‍ കഴിഞ്ഞു, എന്നിട്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ നില്‍ക്കുന്നത് കണ്ടില്ലേ എന്ന് അധ്യാപകര്‍ ചോദിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇവളെ നമുക്ക് ആണ്‍കുട്ടികളുടെ ശൗചാലയത്തിലേക്ക് വിടാമെന്നും അവര്‍ പറഞ്ഞു. എല്ലാ കുട്ടികളും ഇതുകണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നു.” പെണ്‍കുട്ടി പറഞ്ഞു.

അഞ്ച് മിനിറ്റോളം ആണ്‍കുട്ടികളുടെ ശൗചാലയത്തില്‍ പെണ്‍കുട്ടി നിന്നു. തുടര്‍ന്ന് ക്ലാസിലെത്തിയ പെണ്‍കുട്ടി സോഷ്യല്‍ സ്റ്റഡീസ് അധ്യാപികയോട് അലക്കിയിട്ട യൂണഫോം ഉണങ്ങാത്തതുകൊണ്ടാണ് സാധാരണ വസ്ത്രം ധരിച്ചതെന്നും ഇക്കാര്യം സ്‌കൂള്‍ ഡയറിയില്‍ മാതാവ് എഴുതി നല്‍കിയിരുന്നതായും പറഞ്ഞു.
അധ്യാപകരോട് ഇക്കാര്യം പറഞ്ഞെങ്കിലും അധ്യാപകര്‍ ആരും ഡയറി പരിശോധിക്കാന്‍ തയ്യാറായില്ല.
സംഭവത്തിനു ശേഷം ഭയം മൂലം വിദ്യാര്‍ഥിനി സ്‌കൂളിലേയ്ക്ക് പോകാന്‍ തയ്യാറാകുന്നില്ല.

സംഭവം വിവാദമായതിനെ തുടര്‍ന്ന് അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top