Chiking
Latest News

ഇര്‍മയെ പറത്തി ലൈവ് റിപ്പോര്‍ട്ടിംങ്: കാറ്റിനോട് മല്ലയുദ്ധം നടത്തുന്ന റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

അമേരിക്കന്‍ തീരത്ത് ദുരന്തം വിതച്ച് നിര്‍ത്താതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ഇര്‍മ ചുഴലിക്കാറ്റ്. എത്ര വേഗത്തിലാണ് കാറ്റ് വീശുന്നത് എന്ന് അറിയുവാന്‍ ഒരു കിണഞ്ഞു പരിശ്രമിക്കുന്ന ഒരു റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കാലാവസ്ഥാ റിപ്പോര്‍ട്ടറായ ജസ്റ്റിന്‍ ഡ്രേക്കാണ് കാറ്റിനോട് മല്ലിടുന്നത്. കാറ്റിന്റെ വേഗത അളക്കുന്നതിനുള്ള യന്ത്രവും കൈയ്യില്‍ പിടിച്ച് കാറ്റ് മുഖത്തിന് അപകടം ഉണ്ടാക്കുവാതിരിക്കാന്‍ ഹെല്‍മെറ്റ് പോലും ധരിക്കാതെയാണ് ജസ്റ്റിന്‍ പുറത്തിറങ്ങിയത്.

എന്നാല്‍, കാറ്റിന്റെ വേഗത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇദ്ദേഹത്തിന് ആദ്യം കഴിഞ്ഞില്ല. പിന്നീട് കാലുകൊണ്ട് ബാലന്‍സ് ചെയ്താണ് റിപ്പോര്‍ട്ടര്‍ ഇര്‍മയെ പ്രതിരോധിച്ചത്. കാറില്‍ നിന്നും പുറത്തിറങ്ങിയ ജസ്റ്റിനെ ഇര്‍മ ആദ്യം ഒന്ന് പറത്തിക്കൊണ്ടു പോകുവാന്‍ നോക്കിയെങ്കിലും ജസ്റ്റിന്‍ കീഴടങ്ങിയില്ല. നിരന്തരം കാറ്റിനോട് പൊരുതി റിപ്പോര്‍ട്ടര്‍ മുന്നിലേക്ക് കടന്നു. ഈ കൊടുങ്കാറ്റിന്റെ ശക്തി അളക്കുവാന്‍ തനിക്ക് പുറത്തിറങ്ങാതെ നിവര്‍ത്തിയില്ലായിരുന്നുവെന്ന് ജസ്റ്റിന്‍ പറഞ്ഞു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ഇര്‍മ ചുഴലിക്കാറ്റ് വീശുന്നതെന്നാണ് ജസ്റ്റിന്റെ മെഷിനില്‍ തെളിഞ്ഞു കണ്ടത്.

കാറിലിരുന്ന് സൈമണ്‍ ബ്രൂവര്‍ എന്ന ക്യാമറാമാനാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ശക്തമായതും വേഗതയുള്ളതുമായ കാറ്റാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നും ജസ്റ്റിന്‍ പിന്നീട് പറഞ്ഞു.

Top