Chiking
Latest News

മ്യാന്‍മറിലെ റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്നത് വംശീയ ഉന്മൂലനം; ക്രൂരമായ സൈനിക നടപടി അവസാനിപ്പിക്കണം: യുഎന്‍

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂയോര്‍ക്ക്: മ്യാന്‍മറിലെ റഖൈന്‍ സംസ്ഥാനത്ത് റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്നും ക്രൂരമായ സൈനിക നടപടി അവസാനിപ്പിക്കണമെന്നും യു.എന്‍.

ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷന്‍ സൈദ് റഹ്ദ് അല്‍ ഹുസൈന്‍ മ്യാന്‍മാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. റോഹിങ്ക്യന്‍ ജനതക്ക് നേരെ നടക്കുന്ന വ്യാപകമായ വിവേചനവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്ന് മ്യാന്മാറിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മ്യാന്‍മര്‍ പ്രവേശനം നിഷേധിച്ചതിനാല്‍ റോഹിങ്ക്യന്‍ ജനതയുടെ നിലവിലെ സ്ഥിതി പൂര്‍ണമായി കണക്കാക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സുരക്ഷാ സേനകള്‍ റോഹിങ്ക്യ ഗ്രാമങ്ങള്‍ ആക്രമിക്കുകയും സാധാരണക്കാരെ കൊല്ലുകയും ചെയ്യുന്നതിന്റെ സാറ്റ്‌ലൈറ്റ് ചിത്രമടക്കമുള്ള റിപ്പോര്‍ട്ടുകള്‍ യു.എന്നിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top