Chiking
Latest News

15 ദിവസത്തിനിടെ ബംഗ്ലാദേശില്‍ എത്തിയത് മൂന്ന് ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍

Web Desk
Indian Telegram Android App Indian Telegram IOS App

ധാക്ക: മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരേയുള്ള ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിലേക്ക് കുടിയേറുന്ന അഭയാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു. 15 ദിവസത്തിനിടെ മൂന്ന് ലക്ഷത്തോളം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലെത്തിയതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

ബംഗ്ലാദേശിലെ നിലവിലെ ക്യാമ്പുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലുമേറെ പേരാണ് കഴിയുന്നത്. ഭക്ഷണവും താമസസൗകര്യവും മരുന്നുകളുമില്ലാതെ അഭയാര്‍ഥികളില്‍ ഏറെ പേരും പ്രയാസപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, തെക്കുകിഴക്കന്‍ മേഖലയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ന് സന്ദര്‍ശിക്കും.

ഓഗസ്റ്റ് 25 വരെ 2,90,000 റോഹിങ്ക്യകളാണ് എത്തിയതെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സി വക്താവ് ജോസഫ് ത്രിപുര പറഞ്ഞു.

Top