Chiking
Latest News

ഇര്‍മയുടെ വേഗം കുറഞ്ഞെങ്കിലും കനത്ത മഴ തുടരുന്നു; ഫ്‌ളോറിഡയുടെ വടക്കന്‍ മേഖല പൂര്‍ണമായും വെള്ളത്തില്‍; മോഷണം പെരുകുന്നു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

മിയാമി: യുഎസില്‍ പ്രവേശിച്ച ഇര്‍മ ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞു. മണിക്കൂറില്‍ 110 കിലോമീറ്ററായി വേഗം കുറഞ്ഞെങ്കിലും കനത്ത മഴ ഇപ്പോഴും തുടരുന്നു. ഫ്‌ളോറിഡയുടെ വടക്കന്‍ മേഖല പൂര്‍ണമായി വെള്ളത്തിലായിരിക്കുകയാണ്.

യുഎസില്‍ മൊത്തം 3582 വിമാന സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. അറ്റ്‌ലാന്റയില്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് ഡെല്‍റ്റ എയര്‍ലൈന്‍ 800 വിമാന സര്‍വീസുകള്‍ റദ്ദാക്കി. മിയാമി വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. 65 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായി. ജോര്‍ജിയ, സൗത്ത് കാരലൈന എന്നിവിടങ്ങളിലും മിന്നല്‍പ്രളയ മുന്നറിയിപ്പുണ്ട്. ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടല്‍കൊണ്ടും ഇര്‍മ എത്തും മുന്‍പ് തന്നെ ജനങ്ങള്‍ നഗരംവിട്ടതുകൊണ്ടും ഫ്‌ലോറിഡയില്‍ ആള്‍നാശം വളരെ കുറവാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. നാല് മരണമാണ് ഇതുവരെ ഫ്‌ലോറിഡയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഒഴിഞ്ഞുപോയ ജനങ്ങളെ തിരികെയെത്തിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ഫ്‌ലോറിഡ ഗവര്‍ണര്‍ അറിയിച്ചു. കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും കനത്ത നാശം വിതച്ചാണ് ഇര്‍മ ഫ്‌ലോറിഡയിലെത്തിയത്.

PHOTO: A Charleston, S.C. resident puts plastic up over his apartment door as a car rests in floodwaters near East Bay Street in Charleston, S.C., Sept. 10, 2017.

അതേസമയം ആളുകള്‍ പലായനം ചെയ്തത് മുതലെടുത്തു ഫ്‌ളോറിഡയില്‍ മോഷണവും കൊള്ളയും പെരുകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ ഫ്‌ളോറിഡയില്‍ വീടു കൊള്ളയടിക്കാന്‍ ശ്രമിച്ച കൗമാരക്കാരനെ പൊലീസ് വെടിവച്ചു. മിയാമിയില്‍ 12 പേരുടെ സംഘം സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി.

PHOTO: SJCFR Urban Search and Rescue teams are finding numerous homes throughout the county that have been damaged by high winds, fallen trees and flood waters.

PHOTO: Street flooding is prevalent on the Southbank of downtown as Hurricane Irma passes by in Jacksonville, Fla., Sept. 11, 2017.

PHOTO: Urban Flood Water Rescue Team 2, with the Jacksonville Fire and Rescue Department, makes its way along San Marco Boulevard on the Southbank of downtown as Hurricane Irma passes by, Sept. 11, 2017, in Jacksonville, Fla.

PHOTO: A street is flooded as Hurricane Irma passes through Naples, Fla., Sept. 10, 2017.

PHOTO: Hurricane Irma causes damage in an East Naples mobile home park, in Naples, Fla., Sept. 11, 2017.

PHOTO: A vehicle passes downed palm trees and two cyclists attempt to ride as Hurricane Irma passes through the area on Sept. 10, 2017 in Miami Beach, Fla.

PHOTO: A fallen tree lies atop a row of cars on Sept. 10, 2017 Miami, in the wake of Hurricane Irma.

ചിത്രങ്ങള്‍ കാണാന്‍ പിക്റ്റോറിയല്‍ മെനുവില്‍ പോകുക

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top