Chiking
Latest News

മക്കള്‍ക്കൊപ്പം തന്റെ സിനിമയുടെ ആദ്യ ഷോ കാണാന്‍ ആഞ്ജലീന എത്തി; ചിത്രങ്ങള്‍

Web Desk
Indian Telegram Android App Indian Telegram IOS App

ബോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റിന്റെയും ആഞ്ജലീന ജോളിയുടെയും ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ വരെ ആരാധകര്‍ക്ക് വലിയ വാര്‍ത്തയാണ്. ഇത്തവണ തന്റെ സിനിമയുടെ അദ്യ ഷോ കാണാന്‍ ആഞ്ജലീന ജോളി എത്തിയത് അറ് മക്കള്‍ക്കൊപ്പമാണ്. ഫസ്റ്റ് ദെ കില്‍ഡ് മൈ ഫാദര്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനാണ് ആഞ്ജലീന മക്കള്‍ക്കൊപ്പം എത്തിയത്.

കോളറാഡോയില്‍ നടന്ന ടെല്ലുറൈഡ് ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. ആഞ്ജലീനയ്ക്ക് ആറ് കുട്ടികളാണുള്ളത്. മഡോക്‌സ് , പാക്‌സ്, സാഹാറ, ശിലോഹ്, വിവെന്നി നോക്‌സ് എന്നിവരാണ് മക്കളുടെ പേരുകള്‍. ഇതില്‍ മൂന്നു കുട്ടികളെ വിയറ്റ്നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്ന് ദത്തെടുത്തതാണ്.

42കാരിയായ ആഞ്ജലീന തന്നെ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രമാണ് ഫസ്റ്റ് ദെ കില്‍ഡ് മൈ ഫാദര്‍. പട്ടിണിയും പോരാട്ടങ്ങളും പാപ്പരാക്കിയ ഖമര്‍ റൂഷ് കാലത്തെ കംബോഡിയയുടെ കഥ പറയുന്ന ചിത്രമാണിത്.

ചിത്രത്തിലേയ്ക്ക് താരങ്ങളെ കണ്ടെത്താന്‍ ആഞ്ജലീന നടത്തിയ വിചിത്രമായ ഓഡിഷന്‍ വലിയ വിവാദമായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലൗങ് യുങിനെ അവതരിപ്പിക്കാന്‍ ഒരു ബാലതാരത്തെ കണ്ടെത്താനായി വേറിട്ട ഒരു രീതിയാണ് ആഞ്ജലീനയും കാസ്റ്റിങ് ഡയറക്ടറും അവലംബിച്ചത്. ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് കൂടിയായ ലൗങ് യുങ്ങിന്റെ വിവരണത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഇരുവരും ചേര്‍ന്ന് വിവിധ ചേരികളിലെ സ്‌കൂളുകളിലും അനാഥാലയങ്ങളിലും സര്‍ക്കസ് കൂടാരങ്ങളിലും പോകും. എന്നിട്ട് കുട്ടികളെ വിളിച്ച് അവരുടെ മുന്നില്‍ കുറച്ച് പണം വയ്ക്കും. എന്നിട്ട് ഈ പണം കിട്ടിയാല്‍ അവര്‍ എന്തു ചെയ്യുമെന്ന് ചിന്തിക്കാന്‍ പറയും. ഇതിനുശേഷം പെട്ടന്ന് പണം തിരികെ എടുക്കും. അപ്പോള്‍ കുട്ടികളുടെ മുഖത്ത് തെളിയുന്ന ഭാവം നോക്കിയാണ് ആളെ തിരഞ്ഞെടുക്കുന്നത്.

വിചിത്രമായ ഈ മത്സരത്തില്‍ സ്രേ മോച്ച് എന്ന പെണ്‍കുട്ടിയാണ് വിജയിച്ചത്. അവള്‍ ഒരുപാട് നേരം പണം നോക്കിയിരുന്നു. പണം തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വികാരങ്ങളുടെയും വിവിധ ഭാവങ്ങളുടെയും തള്ളിച്ചയായിരുന്നു മുഖത്ത്. ഈ പണം കിട്ടിയാല്‍ എന്തു ചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് സങ്കടകരമായ മറുപടിയായിരുന്നു അവള്‍ നല്‍കിയത്: ‘എന്റെ മുത്തച്ഛന്‍ മരിച്ചു. പണമില്ലാത്തതിനാല്‍ അദ്ദേഹത്തിന് നല്ലൊരു സംസ്‌കാരം ഒരുക്കാന്‍ കഴിഞ്ഞിരുന്നില്ല.’

ഒരു സിനിമയുടെ പേരില്‍ കംബോഡിയയിലെ പട്ടിണിക്കാരായ കുട്ടികളോട് വേണ്ടായിരുന്നു ഈ ക്രൂരമായ കളി എന്നായിരുന്നു വിമര്‍ശനം. വിമര്‍ശനം ശക്തമായതോടെ ആഞ്ജലീനയ്ക്കുതന്നെ വിശദീകരണവുമായി രംഗത്തുവരേണ്ടിവന്നു. കുട്ടികളെ കളിപ്പിച്ചതു മാത്രമല്ല, മനുഷ്യാവകാശധ്വംസനങ്ങള്‍ക്ക് പേരുകേട്ട കംബോഡിയന്‍ സൈന്യത്തെ ചിത്രത്തിനുവേണ്ടി ഉപയോഗിച്ചതിനും ആഞ്ജലീനയ്ക്ക് കണക്കിന് വിമര്‍ശനം ഏല്‍ക്കേണ്ടിവന്നു. ഏതാണ്ട് അഞ്ഞൂറോളം കംബോഡിയന്‍ സൈനികരാണ് ചിത്രത്തില്‍ പഴയ ഖര്‍ റൂഷ് സൈന്യത്തിലെ അംഗങ്ങളായി അഭിനയിച്ചത്.

Aglow: Angelina Jolie beamed as she posed in a slinky black dress for the Canadian premiere of First They Killed My Father, which she's directed, co-written and co-produced

Family business: Maddox (farthest left), 16, who is the eldest of Angelina's children, was born in Cambodia, where the film and book are set, and is an executive producer on the film

Premiere posing: Luong - who'd attended the premiere in chic white trousers and a black off-the-shoulder blouse - posed along with Angelina, her children and the two child stars

How to do a premiere: Whilst outside at the premiere, Angelina was seen gracefully posing for a selfie with a fan, as well as signing an autograph for another one

Background: Out on Netflix this Friday, First They Killed My Father is adapted from the harrowing 2000 memoir of the same name by Cambodian writer Loung Ung

Animated: The pair seemed to be having a ball on the premiere red carpet, Rithy pointing playfully as Angelina gestured toward herself, bending a bit at the waist

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ പേജില്‍ പോകുക.

Top