Chiking
Latest News

മെസിയുടെ ഇടങ്കാലിനുള്ള കഴിവ് റയലില്‍ ആര്‍ക്കാണുള്ളതെന്ന് സിദാന്‍ പറയുന്നു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ഫുട്‌ബോള്‍ ലോകത്ത് ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഇടങ്കാലിനുള്ള വേഗതയും ശക്തിയും പ്രശംസനീയമാണ്. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ കുന്തമുനയായ താരത്തിന്റെ കളിയില്‍ ഏറ്റവും നിര്‍ണായകമാകുന്നത് ഈ കാലുകളാണ്. ആറു പേരെ ട്രിബിള്‍ ചെയ്തു കയറാനും പോസ്റ്റിന്റെ മൂലകളിലേക്കു പന്തിനെ തിരിച്ചു വിടാനും മെസിയുടെ ഇടതു കാല്‍ മാത്രം മതിയെന്നാണ് താരങ്ങളും സ്വകാര്യമായി പറയുന്നത്. ഇക്കാര്യം റയല്‍ മഡ്രിഡ് കോച്ച് സിനദീന്‍ സിദാന്‍ പോലും സമ്മതിച്ചു തരും.

എന്നാല്‍, മാഡ്രിഡിന്റെ പുതിയ താരോദയത്തിന്റെ ഇടങ്കാലും മെസിയുടെതിനു സമാനമാണെന്നാണ് സിദാന്‍ പറയുന്നത്. സ്പാനിഷ് താരം മാര്‍ക്കോ അസെന്‍സിയോയുടെ ഇടങ്കാലുകളാണ് മെസിയുടെതു കഴിഞ്ഞാല്‍ സിദാന്‍ ഏറ്റവും മികച്ചതെന്നു വിശേഷിപ്പിക്കുന്നത്.മെസിക്കു ശേഷം ഇത്രയും മികച്ച ഒരു ഇടങ്കാലന്‍ പ്രതിഭയെ കണ്ടിട്ടില്ലെന്ന് സിദാന്‍ പറഞ്ഞു.

അതേസമയം തന്നെ മെസിയുമായി താരതമ്യം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് അസെന്‍സിയോ പറഞ്ഞു. ഈ സീസണില്‍ മാഡ്രിഡിനായി ആറു മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകള്‍ നേടി ആരാധകരെയും ഫുട്‌ബോള്‍ പണ്ഡിതരെയും ഞെട്ടിച്ച പ്രതിഭയാണ് 21 കാരനായ അസെന്‍സിയോ. താരത്തിന്റെ പ്രകടനത്തില്‍ സിദാനും നൂറു ശതമാനം സംതൃപ്തനാണ്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top