Chiking
Latest News

ഹിന്ദു വിവാഹ മോചന നിയമത്തിലെ ആറ് മാസത്തെ ‘പുനര്‍വിചിന്തന സമയം’ ഒഴിവാക്കുകയാണെന്ന് സുപ്രീം കോടതി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ഹിന്ദു വിവാഹ മോചന കേസുകളില്‍ ആറ് മാസത്തെ ‘പുനര്‍വിചിന്തന സമയം’ നല്‍കുന്നത് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. കേസിന്റെ സാഹചര്യം നോക്കി എത്ര കാലം ‘പുനര്‍വിചിന്തന സമയം’ കൊടുക്കണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് എ.കെ ഗോയല്‍, യുയു ലളിത് എന്നിവരുടേതാണ് ഉത്തരവ്.

നേരത്തുണ്ടായിരുന്ന ആറ് മാസത്തെ ‘പുനര്‍വിചിന്തന സമയം’ നല്‍കുന്നത് നിര്‍ബന്ധമായിരുന്നത് ഒഴിവാക്കുകയാണ്. കേസിലെ കക്ഷികള്‍ തയ്യാറാണെങ്കില്‍ എത്രയും പെട്ടെന്ന് നടപടികള്‍ തീര്‍ക്കണം. സാധ്യമായ മാര്‍ഗങ്ങള്‍ എല്ലാം സ്വീകരിച്ചിട്ടും വേര്‍പിരിയാനാണ് തീരുമാനമെങ്കില്‍ അവരുടെ തീരുമാനത്തെ അംഗീകരിക്കണം. ഉഭയസമ്മത പ്രകാരമാണ് വിവാഹ മോചനമെങ്കില്‍ അതിന്റെ നടപടികള്‍ വേഗത്തിലാക്കുന്നത് ആശ്വാസമാകുമെന്നും കോടതി പറഞ്ഞു.

എട്ടു വര്‍ഷമായി പിരിഞ്ഞു ജീവിക്കുന്ന ദമ്പതികളുടെ ഹര്‍ജിയില്‍ മേലായിരുന്നു കോടതി ഉത്തരവ്. നിര്‍ബന്ധിതവും നിയമപരവുമായ കാലതാമസം ഒഴിവാക്കണമെന്നായിരുന്നു ഹര്‍ജി.

Top