Chiking
Latest News

അഭയാർഥികളെ തിരിച്ചെടുക്കണമെന്ന് മ്യാൻമറിനോട് ബംഗ്ലാദേശ് പ്രധാനമന്ത്രി

Web Desk
Indian Telegram Android App Indian Telegram IOS App

ധാക്ക: മ്യാൻമറിൽനിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിംഗ്യൻ അഭയാർഥികൾക്ക് താത്കാലിക അഭയംമാത്രമാണ് നൽകിയിരിക്കുന്നതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ക്യാമ്പുകളിൽ സ്ഥിരമായി താമസിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും അവർ അറിയിച്ചു.

അഭയാർഥികളെ തിരിച്ചെടുക്കണമെന്ന് മ്യാൻമറിനോട് ഷെയ്ഖ് ഹസീന ആവശ്യപ്പെടുകയും ചെയ്തു. സ്വന്തം ജനതയോടുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ മ്യാൻമർ തയാറാകണമെന്നും അവർ വ്യക്തമാക്കി. ഷെയ്ഖ് ഹസീന അഭയാർഥി ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്തു.

Top