Chiking
Latest News

താരങ്ങള്‍ ഇല്ലെങ്കിലും റേറ്റിംഗ് കൂടും; ഓണപരിപാടികളില്‍ താരങ്ങളില്ലാതെയും റെക്കോര്‍ഡ് പ്രേക്ഷകരുമായി ചാനലുകള്‍

Web Desk
Indian Telegram Android App Indian Telegram IOS App

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ദിലീപ് ജയിലിടക്കപ്പെട്ടതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഈ വിഷയത്തില്‍ നിരവധി ചര്‍ച്ചകളും നടന്നു. ഇതിനെ തുടര്‍ന്ന് ആഘോഷ വേളകളില്‍ ടിവി ചാനലുകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് താരസംഘടനങ്ങള്‍ തീരുമാനം എടുത്തിരുന്നു.

എന്നാല്‍ താരങ്ങളുടെ തീരുമാനം ടെലിവിഷന്‍ റേറ്റിംഗിനെ ബാധിച്ചില്ല. മുന്‍വര്‍ഷത്തില്‍ ചാനലുകള്‍ ഓണ പരിപാടികളില്‍ താരങ്ങളെ പങ്കെടുപ്പിച്ചതിനേക്കാള്‍ കൂടുതല്‍ പ്രേക്ഷകരെ ഇത്തവണ നേടിയെന്ന് റിപ്പോര്‍ട്ട്. ഡെക്കാന്‍ ക്രോണിക്കിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

താരങ്ങള്‍ക്കപ്പുറത്ത് മലയാളികളെ വിസ്മയിപ്പിക്കുന്ന നിത്യ ജീവിതത്തിലെ മറ്റ് താരങ്ങളെ പങ്കെടുപ്പിച്ചാണ് ഈ വിലക്ക് ചാനലുകള്‍ മറികടന്നത്. മറ്റ് കഴിവുകളാല്‍ വിസ്മയിപ്പിച്ചവര്‍, രാഷ്ട്രീയത്തിലെ താരോദയങ്ങള്‍, ഐഎഎസ് യുവത, ട്രോളന്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് വിലക്കിനെ മറികടന്നത്.

ഒരു താരത്തെ പങ്കെടുപ്പിച്ച് ലഭിക്കുന്നതിനേക്കാള്‍ മികച്ച ടിആര്‍പിയാണ് ഐഎഎസ് യുവത, വനിതാ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍, ട്രോളന്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചപ്പോള്‍ ലഭിച്ചതെന്ന് ഒരു ചാനല്‍ സ്രോതസ്സ് വെളിപ്പെടുത്തിയതായി ഡെക്കാന്‍ ക്രോണിക്കിള്‍ പറയുന്നു. വെള്ളിത്തിരയില്‍ നിന്നും പുതിയ വിസ്മയങ്ങളിലേക്ക്  സമൂഹം നീങ്ങുകയാണെന്നതിനുള്ള തെളിവുകൂടിയാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Top