Chiking
Latest News

ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം; യുവന്റസിനെ മൂന്ന് ഗോളിന് തകര്‍ത്തു(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിന് എതിരെ ബാഴ്‌സലോണക്ക് ജയം. എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് മെസിയുടെയും സംഘത്തിന്റെയും ജയം. കഴിഞ്ഞ സീസണില്‍ ബാഴ്‌സയെ പുറത്താക്കിയ യുവന്റസിനുള്ള മധുര പ്രതികാരം കൂടിയായി വാല്‍വര്‍ഡേയുടെ സംഘത്തിന്റെ ജയം.

ഇരു ടീമുകളും ശക്തമായ ടീമിനെ ഇറക്കിയ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും ബാഴ്‌സലോണയുടെ ആക്രമണ ഫുട്‌ബോളിന് വെല്ലുവിളിയാവാന്‍ യുവന്റസിനായില്ല.
പുത്തന്‍ ആക്രമണ ത്രയമായ മെസ്സി, സുവാരസ്, ഡെംബലെ സഖ്യത്തെ പിടിച്ചു കെട്ടാന്‍ ഇറ്റാലിയന്‍ പ്രതിരോധത്തിനായില്ലെന്നതാണ് വാസ്തവം.

ബാഴ്‌സയുടെ ആദ്യ ഗോള്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈം വരെ തടയാനായത് മാത്രമാണ് മത്സരത്തില്‍ നിന്ന് യുവന്റസിന് നേടാനായത്. 46 ാം മിനിറ്റിലായിരുന്നു സുവാരസിന്റെ അസിസ്റ്റില്‍ മെസി കരിയറില്‍ ആദ്യമായി ബുഫണിനെ കീഴടക്കി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 56 ാം മിനുട്ടില്‍ ബാഴ്‌സലോണ ലീഡ് ഉയര്‍ത്തി. 69 ാം മിനുട്ടില്‍ മെസി നേടിയ ഗോളില്‍ ലീഡ് മൂന്നായി ഉയര്‍ന്നു.

യുവന്റസിനായി ആക്രമണം നയിച്ച ഹിഗ്വെയ്‌നും, ദിബാലയും, ഡഗഌ് കോസ്റ്റയും തീര്‍ത്തും നിറം മങ്ങിയതും അവര്‍ക്ക് വിനയായി. ബനൂച്ചി ഉപേക്ഷിച്ച പ്രതിരോധത്തില്‍ കിലീനി കൂടെ ഇല്ലാതെ ഇറങ്ങിയ യുവന്റസ് അതിന് നല്‍കിയ വിലയും കടുത്തതായി. ഇരു ടീമുകളും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡി യില്‍ നടന്ന മറ്റൊരു മത്സരത്തില്‍ സ്‌പോര്‍ട്ടിങ്, ഒളിമ്പിയാക്കോസിനെ 3-2 ന് തോല്‍പ്പിച്ചു. ബാഴ്‌സയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top