Chiking
Latest News

ദിലീപിന്റെ രാമലീല ഈ മാസം 28ന് തിയേറ്ററുകളില്‍; ജാമ്യത്തിനായി കാത്തിരിക്കാതെ അണിയറ പ്രവര്‍ത്തകര്‍

Web Desk
Indian Telegram Android App Indian Telegram IOS App

Image may contain: 2 people, beard

കൊച്ചി: ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് പ്രതിസന്ധി അവസാനിച്ചു. ഈ മാസം 28ന് രാമലീല തിയേറ്ററുകളിലെത്തും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീലയുടെ റിലീസ് പലവട്ടം മാറ്റിവച്ചത്.

ദിലീപിന്റെ ജാമ്യത്തിനായി കാത്തിരിക്കുന്നില്ലെന്നും സിനിമയുടെ റിലീസ് അടുത്തുതന്നെ ഉണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് വേഷമിടുന്നത്. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top