Chiking
Latest News

ഇരുകൈകള്‍ കൊണ്ടും പന്തെറിഞ്ഞ് തകര്‍പ്പന്‍ പ്രകടനം നടത്തി ഇന്ത്യന്‍ താരം; ഞെട്ടല്‍ മാറാതെ ഓസ്‌ട്രേലിയ(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ഡല്‍ഹി: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ ടീം ആദ്യ മത്സരം തകര്‍പ്പന്‍ ജയം നേടി ആഘോഷിച്ചെങ്കിലും ഒരു ഇന്ത്യന്‍ യുവ ബൗളറുടെ മുന്നില്‍ അല്‍പം പതറി പോയി. 24 കാരനായ അക്ഷയ് കര്‍ണെവാറാണ് തന്റെ ബൗളിങ്ങ് രീതികൊണ്ട് ഓസീസ് താരങ്ങളെ വട്ടംകറക്കിയത്. ഇരുകൈയ്യുകള്‍ ഉപയോഗിച്ചും പന്തെറിഞ്ഞ് വാര്‍ത്ത സൃഷ്ടിച്ച താരമാണ് അക്ഷയ്.

ഒരേ ഓവറില്‍ വലതു കൈയ്യ് കൊണ്ടും ഇടതു കൈയ്യ് കൊണ്ടും പന്തെറിഞ്ഞായിരുന്നു അക്ഷയ് തന്റെ ബൗളിങ് പാടവും ഓസീസ് ടീമിന് മുന്നില്‍ കാഴ്ചവെച്ചത്.

തന്റെ വ്യത്യസ്ത രീതിയുമായി നാഗ്പൂര്‍ ക്രിക്കറ്റ് മൈതാനത്ത് ശ്രദ്ധേയനായ അക്ഷയ് യൂസഫ് പത്താന്റെയും ഇര്‍ഫാന്‍ പത്താന്റെയും പ്രോത്സാഹനത്തോടെയാണ് ബൗളിങ് രീതി ആഭ്യന്തര ക്രിക്കറ്റില്‍ ഉപയോഗിച്ച് തുടങ്ങുന്നത്.

17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 34 ഉം, 13 ട്വന്റി-20 മത്സരത്തില്‍ നിന്നും പത്ത് വിക്കറ്റും താരം ഇതുവരെ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓസീസ് ഇലവനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ വലതു കൈയ്യന്‍ ബാറ്റ്‌സ്മാനു ഇടതു കൈ ബോളും ഇടതു കൈയ്യന്‍ ബാറ്റ്‌സ്മാനു വലതു കൈ ഉപയോഗിച്ചുമായിരുന്നു അക്ഷയ് ബോള്‍ ചെയ്തത്.

അക്ഷയ് കര്‍ണെവാറ്

ചെന്നൈ ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 103 റണ്‍സിനാണ് ഇന്ത്യന്‍ യുവനിരയെ ഓസീസ് തകര്‍ത്തു വിട്ടത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസീസ് നാല് അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് അടിച്ചുകൂട്ടി.

തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രസിഡന്റ്‌സ് ഇലവനെ 244 റണ്‍സിനു പുറത്താക്കിയാണ് ഓസീസ് മികച്ച ജയം സ്വന്തമാക്കിയത്. നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ആഷ്ടണ്‍ ആഗറാണ് ഓസീസിന്റെ വിജയശില്‍പി.

43 റണ്‍സ് നേടിയ ശ്രീവത്സ് ഗോസ്വാമി, 42 റണ്‍സ് നേടിയ മായങ്ക് അഗര്‍വാള്‍, 41 റണ്‍സ് നേടിയ കുശാങ്ക് പട്ടേല്‍, 40 റണ്‍സ് നേടിയ അക്ഷയ് കര്‍ണേവര്‍ എന്നിവരാണ് പ്രസിഡന്റ്‌സ് ഇലവന്റെ പ്രധാന സ്‌കോറര്‍മാര്‍.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top