Chiking
Latest News

കൊഹ്‌ലിയാണോ സ്മിത്താണോ മികച്ചവനെന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറയുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ പരമ്പര നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റനെ ഇകഴ്ത്തിയും പുകഴ്ത്തിയും ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. ഏകദിന മത്സരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണെന്ന് സമ്മതിച്ച ക്ലാര്‍ക്ക് ടെസ്റ്റ് ഫോര്‍മാറ്റില്‍ കൊഹ്‌ലിയേക്കാള്‍ മുമ്പില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണെന്നാണ് അഭിപ്രായപ്പെടുന്നത്.

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ കമന്റേറ്ററായാണ് ക്ലാര്‍ക്ക് ഇവിടെ എത്തിയിരിക്കുന്നത്. കൊഹ്‌ലിയാണോ ക്ലാര്‍ക്ക് ആണോ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍. അതേസമയം, നേതൃത്വ പാടവത്തില്‍ ഇരു താരങ്ങളും ഒന്നിനൊന്ന് മെച്ചമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ക്യാപ്റ്റന്‍മാരുടെ കണക്കെടുത്താല്‍ കൊഹ്‌ലിയാകും സ്മിത്തിനേക്കാള്‍ അല്‍പ്പം മുകളില്‍. കാരണം, ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ വിജയങ്ങള്‍ തന്നെ. ശ്രീലങ്കന്‍ പര്യടനത്തില്‍ സമ്പൂര്‍ണ വിജയവുമായാണ് ഇന്ത്യ വിമാനം കയറിയത്. ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

ഏകദിന മത്സരങ്ങളില്‍ 30 സെഞ്ച്വറികള്‍ സ്വന്തം പേരിലാക്കിയ കൊഹ്‌ലിക്കു മുന്നില്‍ ഇനി സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ സെഞ്ച്വറി നേട്ടം മാത്രമാണ് മുന്നിലുള്ളത്.

കൊഹ്‌ലി ഈ മികവ് തുടര്‍ന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സച്ചിന്റെ റെക്കോഡ് മറികടക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇക്കാര്യം കഴിഞ്ഞദിവസം കപില്‍ ദേവും പറഞ്ഞിരുന്നു.

ഏതാണ്ട് 190 കളികളില്‍നിന്നാണ് കൊഹ്‌ലി 30 സെഞ്ച്വറികളില്‍ എത്തിയതെന്ന് പറയുന്ന കപില്‍ ക്രിക്കറ്റിലെ മറ്റൊരു മഹാനായ താരമായിരുന്ന റിക്കി പോണ്ടിങ്ങിന് ഇതേ നേട്ടത്തിലെത്താന്‍ 375 മല്‍സരം വേണ്ടിവന്നെന്ന് ചൂണ്ടികാണിക്കുന്നു. സച്ചിനെപ്പോലെ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളര്‍മാരെ നേരിട്ടല്ല വിരാട് കൊഹ്‌ലി ഈ നേട്ടമൊക്കെ കൈവരിക്കുന്നതെന്ന വിമര്‍ശനങ്ങളെയും കപില്‍ ഖണ്ഡിക്കുന്നു.

ഇപ്പോഴത്തെ ബോളര്‍മാര്‍ മോശക്കാരാണെങ്കില്‍ നമ്മുടെ രവിചന്ദ്രന്‍ അശ്വിന്‍ കുറഞ്ഞ മല്‍സരങ്ങള്‍ക്കുള്ളില്‍ 300 ടെസ്റ്റ് വിക്കറ്റുകള്‍ക്കടുത്തെത്തിയത് എങ്ങനെയാണ്? ക്രിക്കറ്റ് എന്നത് എക്കാലത്തും ബാറ്റും ബോളും തമ്മിലുള്ള ഏറ്റുമുട്ടലാണ്. മാറ്റം വരേണ്ടത് നമ്മുടെ കാഴ്ചപ്പാടിലാണെന്നും കപില്‍ പറയുന്നു

Top