Chiking
Latest News

ആലപ്പുഴ തോട്ടപ്പള്ളിയിലെ വാഹനാപകടത്തില്‍ ദുരൂഹത; മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയത് അപകടം നടന്ന സ്ഥലത്ത് നിന്നും 18 കിലോമീറ്റര്‍ അകലെ

Web Desk
Indian Telegram Android App Indian Telegram IOS App

ആലപ്പുഴ: കലവൂര്‍ ഹനുമാരു വെളി സ്വദേശി സുനില്‍ കുമാറിനെ കളര്‍കോടു ജംക്ഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നു സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി തോട്ടപ്പള്ളി ഭാഗത്ത് അപകടം നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവിടെ പരിശോധന നടത്തിയിരുന്നു.

അപകടത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും ആരെയും പരുക്കേറ്റ നിലയില്‍ കണ്ടില്ല. പൊലീസ് തിരച്ചില്‍ നിര്‍ത്തുകയും ചെയ്തു. സ്ഥലത്തു നിന്നു തിരിച്ചറിയില്‍ കാര്‍ഡ് ലഭിച്ചിരുന്നു. ഇതേ ആളെയാണ് 18 കിലോമീറ്റര്‍ അകലെ കളര്‍കോട്ട് മരിച്ച നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. സുനില്‍ നാലു ദിവസം മുമ്പ് വീട്ടില്‍ നിന്നു പോയതാണെന്നു ബന്ധുക്കള്‍ പറയുന്നു.

Top