Chiking
Latest News

അഞ്ചാം വയസില്‍ വിയറ്റ്‌നാമിലെ സമ്പന്ന കുടുംബത്തില്‍ നിന്ന് തട്ടികൊണ്ടുപോയി; 30 വര്‍ഷം ലൈഗിംക തൊഴിലാളിയായി ജീവിച്ചുതീര്‍ത്തു; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

Web Desk
Indian Telegram Android App Indian Telegram IOS App

കഴിഞ്ഞ 30 വര്‍ഷമായി ലണ്ടനില്‍ താന്‍ ജീവിച്ചുതീര്‍ത്തത് ലൈംഗിക തൊഴിലാളിയായിട്ടാണെന്ന് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. എന്നാല്‍ ഈ യുവതി കുറച്ചുകാലമായി സ്തനാര്‍ബുദ രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. ഒരു ചാരിറ്റിയുടെ തണലില്‍ കഴിയുന്ന താനെ തന്റെ നശിച്ചുപോയ കാലങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ്.

അഞ്ചാം വയസ്സിലാണ് താനെയെ വിയറ്റ്‌നാമിലെ തന്റെ സമ്പന്നമായ കുടുംബത്തില്‍ നിന്ന് ചൈനയിലേക്ക് തട്ടിക്കൊണ്ടു പോകുന്നത്. എന്നാല്‍ സത്യത്തില്‍ അതൊരു അടിമത്തത്തിന്റെ തുടക്കം കൂടിയായിരുന്നു. ചൈനയില്‍ നിന്ന് താന റഷ്യയിലേക്ക് കടത്തപ്പെട്ടു. തുടര്‍ന്ന് ലൈംഗിക തൊഴിലാളിയാക്കി മാറ്റി. തുടര്‍ന്ന് ലണ്ടനില്‍ എത്തി. അവിടെ താനെയെ പോലെ തന്നെയുള്ള മറ്റ് ഏഴ് പേരും ഉണ്ടായിരുന്നു.

ഇരുണ്ട മുറിയിലായിരുന്നു താനെയെ അടച്ചിട്ടിരുന്നത്. ലൈംഗിക തൊഴില്‍ ജീവിതം മടുത്ത യുവതി അവിടെ നിന്നും നിരന്തരം രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം തന്നെ പൂട്ടിയിട്ടിരുന്ന മുറിയുടെ താക്കോല്‍ ചൈനീസ് യുവാവ് മേശയില്‍ മറന്നുവെച്ചു. താന്‍ അതെടുത്ത് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഒരു മണിക്കൂറോളം താന്‍ നിര്‍ത്താതെ ഓടിയെന്ന് താനെ പറയുന്നു. ഇത്രയും നാളത്തെ ലൈംഗിക അടിമത്വം, ആരോഗ്യപരമായി മോശം അവസ്ഥയില്‍ എത്തിച്ചുവെന്ന് താന പറയുന്നു. ഇനിയൊരു ജോലി നേടി തന്റെ മകനോടൊപ്പം നല്ലൊരു ജീവിതം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെ.

Top