Chiking
Latest News

അനാവശ്യ എഫ്‌ഐആര്‍; പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശം

Web Desk
Indian Telegram Android App Indian Telegram IOS App


കൊച്ചി: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ സംസ്ഥാന പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോടതിയുടെ പരിഗണനയ്ക്കു വന്ന രണ്ട് ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി വിമര്‍ശമുന്നയിച്ചത്.

ബാബു ജോണ്‍ എന്ന വ്യക്തിക്കെതിരെ ചങ്ങനാശ്ശേരി പോലീസ് എടുത്ത ഭവനഭദേന കേസിലേയും മറ്റൊരു കേസിലേയും ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന പോലീസിനെതിരെ ഹൈക്കോടതി ഗുരുതരമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

മനോധര്‍മ്മം അനുസരിച്ചല്ല പോലീസ് കേസ് എടുക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥന് തോന്നുന്നതു പോലെ പ്രവര്‍ത്തിക്കരുത്, അനാവശ്യമായി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുത്, ആവശ്യമില്ലാതെ കേസുകള്‍ എടുത്താല്‍ അതിനെതിരെ കടുത്ത നടപടി ഉണ്ടാവുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഓരോ കേസുകളിലും വകുപ്പുകള്‍ ചുമത്തുമ്പോള്‍ അതിന് ആവശ്യമായ തെളിവുകളും സാഹചര്യങ്ങളും ഉണ്ടാവണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സെന്‍കുമാറിന്റേത് ഉള്‍പ്പെടെയുള്ള കേസുകള്‍ പരാമര്‍ശിച്ചാണ് പോലീസിനെതിരെ കോടതി വിമര്‍ശമുന്നയിച്ചത്.

Top