Chiking
Latest News

കളിക്കാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, കളിയുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നല്‍കില്ല; കിങ് ജോങ് ഉന്നിന്റെ നാട്ടില്‍ സുനില്‍ഛേത്രിയും സംഘവുമെത്തിയത് മുട്ടുവിറച്ച്

Web Desk
Indian Telegram Android App Indian Telegram IOS App

ബംഗളുരു : ലോകം മുഴുവന്‍ പേടിക്കുന്ന കിങ് ജോങ് ഉന്നിന്റെ നാടായ ഉത്തരകൊറിയയില്‍ അവരുടെ കഌുമായി പ്‌ളേ ഓഫ് കളിക്കാന്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയും അദ്ദേഹത്തിന്റെ ബംഗളൂര്‍ എഫ്‌സിയിലെ താരങ്ങളും മുട്ടിടിച്ചാണ് വിമാനമിറങ്ങിയത്.

താരങ്ങള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ ഇനുമതിയില്ല. വിവരമറിയണമെങ്കില്‍ ടീം താമസിക്കുന്ന ഹോട്ടലിലെ ലാന്റ് ഫോണിലേക്ക് വിളിക്കണം. കളിയുടെ ഒരു വിവരവും ഇന്റര്‍നെറ്റിലും നല്‍കാനാകില്ല. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണമുണ്ട്. കളിക്കാര്‍ക്ക് നെറ്റ് ഉപയോഗിക്കാന്‍ പോലും എളുപ്പമല്ല. ഇതിനായി ദിവസം 45,000 രൂപ ചിലവാക്കേണ്ടി വരും.

പുറംലോകത്തു നിന്നും അകന്നു കഴിയുന്ന നിഗൂഡത സൂക്ഷിക്കുന്ന രാജ്യത്ത് പന്തു കളിക്കാന്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ടീമാണ് ഛേത്രിയുടെ ബംഗളൂര്‍ എഫ്‌സി. കഴിഞ്ഞ തവണ തൊട്ടടുത്ത് നഷ്ടമായ എഎഫ്‌സി കപ്പില്‍ ഇന്റര്‍സോണ്‍ പ്‌ളേ ഓഫ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ബംഗളൂര്‍ എഫ്‌സി ഉത്തര കൊറിയയില്‍ കളിക്കാനെത്തുന്നത്.

ബംഗളൂരില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ 3-0 ന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് എവേ മത്സരത്തിനായി എത്തിയിട്ടുള്ളത്. തിങ്കളാഴ്ച ടീം ഇവിടെ വിമാനമിറങ്ങി. ബുധനാഴ്ച പ്യോംഗ്യോങിലെ 1.14 ലക്ഷം പേരുള്ള മെയ് ഡേ സ്‌റ്റേഡിയത്തില്‍ ഏപ്രില്‍ 25 ക്ലബ്ബിനെതിരേ ഇന്ത്യന്‍ ടീം കളിക്കുന്നത് മുട്ടു വിറച്ചായിരിക്കും.

വടക്കന്‍ കൊറിയയിലെ ഏറ്റവും മികച്ച ടീമാണ് ഏപ്രില്‍ 25. കൊറിയന്‍ ലീഗ് കപ്പില്‍ പത്തു തവണ മുത്തമിട്ടിട്ടുള്ള അവര്‍ കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സൈനികദിനത്തിന്റെ ഭാഗമായിട്ടാണ് ടീമിന് ഏപ്രില്‍ 25 സ്‌പോര്‍ട്‌സ് കഌബ്ബന്ന പേര് തന്നെ കിട്ടിയിട്ടുള്ളത്. ലോകത്ത് നിന്നും പൊതുവേ അകന്നു നില്‍ക്കുന്നവരാണ് ഉത്തര കൊറിയയും അവിടുത്തെ ജനങ്ങളും. ബംഗലുരുവില്‍ ആദ്യ പാദ മത്സരത്തില്‍ കളിക്കാന്‍ വന്നപ്പോഴും കൊറിയന്‍ താരങ്ങള്‍ അധികം ഇടപഴകിയിരുന്നില്ല.

ബംഗലുരുവില്‍ നടന്ന മത്സരത്തില്‍ ഒരു ടാക്കിളിന് ശേഷം കൊറിയന്‍ കളിക്കാരന്റെ അരികിലെത്തി സോറി പറഞ്ഞെങ്കിലും ഒരു പ്രതികരണവും കളിക്കാരില്‍ നിന്നും തിരിച്ച് ഉണ്ടായില്ലെന്ന് സുനില്‍ഛേത്രി പറഞ്ഞു. കളിക്കാര്‍ ഹോട്ടലിന് പുറത്ത് അനാവശ്യമായി പോയതേയില്ല. ഒന്നുകില്‍ പരിശീലനം അല്ലെങ്കില്‍ ഭക്ഷണസമയം ഈ രണ്ടു കാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്ത് പോയത്. മറ്റ് സമയമെല്ലാം കളിക്കാര്‍ മുറിക്കുള്ളില്‍ പൂട്ടിയിരിക്കുകയായിരുന്നു. എല്ലാവരും നിശബ്ദരായിരുന്നെന്നും വടക്കന്‍ കൊറിയന്‍ ടീമിന്റെ ബംഗലുരുവിലെ മത്സരത്തില്‍ പ്രാദേശിക മാനേജരായിരുന്ന എഡ്വിന്‍ രാഹുല്‍ പറഞ്ഞു. മത്സരം തോറ്റിട്ട് പോലും അവര്‍ നിരാശയോ ആകുലതയോ പ്രകടിപ്പിച്ചില്ല. നിശബ്ദരായിരുന്നു.

Top