Chiking
Latest News

അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത നേടാന്‍ അവസരം

Web Desk
Indian Telegram Android App Indian Telegram IOS App

ആദ്യ നാലിലെത്തിയില്ലെങ്കിലും അഞ്ചാം സ്ഥാനക്കാരായും ലോകകപ്പ് യോഗ്യത നേടാന്‍ അര്‍ജന്റീനയ്ക്ക് അവസരം. ഓഷ്യാനിയ മേഖല ജേതാക്കളുമായി ഇരുപാദ പ്ലേ ഓഫ് കളിച്ചു യോഗ്യത തെളിയിക്കണമെന്നതാണ് അര്‍ജന്റീനക്കുള്ള വെല്ലുവിളി.

ഓഷ്യാനിയ ജേതാക്കളായി വരിക ദുര്‍ബലരായ ന്യൂസീലന്‍ഡ് ആവുമെന്നതിനാല്‍, ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ട് എന്നര്‍ത്ഥം. പ്ലേ ഓഫ് ജയിച്ചിട്ടാണെങ്കിലും അര്‍ജന്റീനയ്ക്ക് മോസ്‌കോയിലേക്ക് ടിക്കറ്റെടുക്കാനാകും.

അതേസമയം ലോകകപ്പ് യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരം ബൊക്ക ജൂനിയേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ആയ ബോംബനേരോയില്‍ നിന്ന് മാറ്റണമെന്ന പെറുവിന്റെ അപ്പീല്‍ ഫിഫ തള്ളി. പെറുവുമായുള്ള മത്സരം ബോംബനേരോയില്‍ തന്നെ നടക്കും. കഴിഞ്ഞ ദിവസമാണ് സ്റ്റേഡിയം മാറ്റണം എന്നാവശ്യപ്പെട്ട് പെറു അപ്പീല്‍ സമര്‍പ്പിച്ചത്.

അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ നിശ്ചയിക്കുന്ന പെറുവിനും ഇക്വഡോറീനും എതിരെയുള്ള ടീമിനെ ഈ മാസം 16 ന് പ്രഖ്യാപിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമില്‍ ചെറിയ മാറ്റങ്ങള്‍ക്ക് സാധ്യയുണ്ട്.

ഗോണ്‌സാലോ ഹിഗ്വിനും പരിക്കില്‍ നിന്ന് മുക്തനായ എഡ്വാര്‍ഡോ സാല്‍വിയോയും ടീമില്‍ തിരിച്ചെത്തിയേക്കാം. പുതുമുഖങ്ങളായി ബൊക്ക ജൂണിയേഴ്‌സിന്റെ മിഡ് ഫീല്‍ഡര്‍ ക്രിസ്റ്റിയന്‍ പവോനും റൈറ്റ് വിങ്ങിലും ലെഫ്റ്റ് വിങ്ങിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന റിവര്‍പ്‌ളേറ്റിന്റെ ഗോണ്‍സാലോ നിക്കോളാസ് മാര്‍ട്ടിനെസും ടീമില്‍ എത്താന്‍ സാധ്യതയുണ്ട്.

നിലവില്‍ ഏറെ നിര്‍ണ്ണായകമാണ് അര്‍ജന്റീനയ്ക്ക് അടുത്ത രണ്ട് മത്സരങ്ങള്‍. ഈ മത്സരങ്ങളില്‍ ഒന്ന് തോറ്റാല്‍ തന്നെ അര്‍ജന്റീനയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തും.

തെക്കേ അമേരിക്ക മേഖല ലോകകപ്പ് യോഗ്യത റൗണ്ടിലെ 16 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 24 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആദ്യ നാലു സ്ഥാനക്കാര്‍ക്കാണു നേരിട്ടു യോഗ്യത.

ഇത്രയും മത്സരങ്ങളില്‍ നിന്ന് 37 പോയന്റ് നേടിയ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. 27 പോയന്റുളള ഉറുഗ്വെ, 26 പോയന്റുളള കൊളംമ്പിയ, 24 പോയന്റുളള പെറു എന്നിവരാണ് അര്‍ജന്റീനയ്ക്ക് മുന്നിലുളള മറ്റ് ടീമുകള്‍.

Top