Chiking
Latest News

ഋതബ്രത ബാനര്‍ജി എം.പിയെ സി.പി.ഐ.എം. പുറത്താക്കി

Web Desk
Indian Telegram Android App Indian Telegram IOS App


സിപിഐഎം രാജ്യസഭാ എം.പി. ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് നടപടി. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും സസ്‌പെന്‍ഷനിലായിരുന്നു. പ്രാകാശ് കാരാട്ടിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു ഋതബ്രത.

ആഢംബര ജീവിതം നയിച്ചുവെന്ന പരാതിയെ തുടർന്ന് ഋതബ്രത ബാനര്‍ജിയെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. വിലകൂടിയ മൊബൈൽ ഫോണുകളും വാച്ചുകളും ഉപയോഗിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരായി അന്ന് ലഭിച്ച പരാതി.ബാനർജിക്കെതിരെ ആരോപണം ഉയർന്നതിനെ തുടർന്ന് സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ കമ്മിറ്റി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണം പൂർത്തിയാകുന്നത് വരെ പാർട്ടിയിൽ നിന്നും പുറത്തു നിൽക്കുവാൻ ബാനർജിയോട് അന്ന് നിർദ്ദേശിക്കുകയായിരുന്നു.

Top