Chiking
Latest News

പ്രധാനമന്ത്രിക്ക് ഫാ. ടോം ഉഴുന്നാലില്‍ നന്ദി അറിയിച്ചെന്ന് സുഷമ സ്വരാജ്

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് ഭീകരില്‍ നിന്ന് രക്ഷപ്പെട്ട് വത്തിക്കാനിലെത്തിയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാല്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ സംസാരിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. തന്റെ മോചനത്തിനായി പ്രയത്‌നിച്ച കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും ടോം ഉഴുന്നാല്‍ നന്ദിയറിയിച്ചതായി സുഷമ ട്വിറ്ററില്‍ കുറിച്ചു.

തന്റെ മോചനദൗത്യത്തില്‍ പങ്കുചേര്‍ന്ന എല്ലാ മനുഷ്യരോടുമുള്ള നന്ദിയും കൃതജ്ഞതയും ടോം ഉഴുന്നാല്‍ പങ്കുവച്ചു. തന്നെക്കുറിച്ച് ആശങ്കപ്പെടുകയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാ ഇന്ത്യന്‍ പൗരന്‍മാരോടും അദ്ദേഹം തന്റെ കടപ്പാട് രേഖപ്പെടുത്തി…. സുഷമ പറഞ്ഞു. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമിച്ച ഒമാനും യെമനും ഇന്ത്യ നന്ദിയറിക്കുന്നതായും സുഷമ ട്വീറ്റ് ചെയ്തു,

അതേസമയം, ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നയപരമായ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പറഞ്ഞു.

ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ നന്ദി അറിയിച്ച് വത്തിക്കാനും രംഗത്തെത്തി . സലേഷ്യന്‍ സഭയുടെ റോമിലെ ആസ്ഥാനത്ത് ചികില്‍സയിലാണ് ഫാ.ടോം ഉഴുന്നാലില്‍ . നാട്ടിലേയ്ക്ക് മടങ്ങും മുമ്പ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും.

സലേഷ്യന്‍ സഭയുടെ ആസ്ഥാനമായ റോമിലെ ഡോണ്‍ ബോസ്കോ ജനറലേറ്റിലാണ് ഫാ.ടോം ഉഴുന്നാലില്‍ ഉള്ളത്. കുറച്ച് ദിവസത്തെ ചികില്‍സയും വിശ്രമവും ആവശ്യമാണ് . ഇതിനുശേഷം മാത്രമേ നാട്ടിലേയ്ക്ക മടങ്ങും. സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍ഷ്യാള്‍ ഫാ. ടോമുമായി സംസാരിച്ചു. മടങ്ങിവരും മുമ്പ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇന്നത്തെ പൊതു കൂടിക്കാഴ്ചയില്‍ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനവാര്‍ത്ത മാര്‍പാപ്പ വിശ്വാസികളോട് പങ്കുവച്ചേയ്ക്കും .

ഫാ . ടോം ഉഴുന്നാലിലിന്റെ മോചനത്തിന് മുന്‍കൈയെടുത്ത ഒമാന്‍ ഭരണാധികാരിക്കും ഒപ്പം നിന്നവര്‍ക്കും വത്തിക്കാന്‍ നന്ദി അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യമനില്‍ നിന്ന് ഫാ.ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടികൊണ്ടുപോയത്.

Top