Chiking
Latest News

എതിര്‍താരത്തോട് ജാഡ കാണിച്ച് നെയ്മറുടെ പ്രകോപനം(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ പിഎസ്ജി-സെല്‍റ്റിക്ക് മത്സരത്തില്‍ നെയ്മറുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. കളിക്കളത്തിലെ ചില സംഭവവികാസങ്ങളുടെ പേരില്‍ സെല്‍റ്റിക്ക് പ്രതിരോധ താരം ആന്റണി റാള്‍സ്റ്റനു കൈകൊടുക്കാതെ നെയ്മര്‍ പിന്തിരിഞ്ഞു നടന്നതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

മത്സരത്തിനിടെ നെയമര്‍ റാള്‍സ്റ്റനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സെല്‍റ്റിക്ക് മൂന്ന് ഗോളിന് പിന്നില്‍ നില്‍ക്കുമ്പോളായിരുന്നു ഇത്. തര്‍ക്കത്തിനിടയില്‍ നെയ്മര്‍ റാള്‍സ്റ്റനെ മൂന്ന് എന്ന് കൈ കൊണ്ടു കാണിക്കുകയും ചെയ്യുന്നുണ്ട്. ഇതുകണ്ട് റാള്‍സ്റ്റണ്‍ ചിരിക്കുന്നതായും കാണാം.

എന്നാല്‍ മത്സരശേഷവും നെയ്മര്‍ക്ക് റാള്‍സ്റ്റനോടുളള ദേഷ്യം മാറിയില്ല. താരങ്ങള്‍ പരസ്പരം കൈകൊടുക്കുമ്പോള്‍ നെയ്മര്‍ക്ക് അടുത്തു ചെന്ന റാള്‍സ്റ്റനു സൂപ്പര്‍താരം കൈകൊടുക്കാന്‍ തയ്യാറായില്ല. മാത്രമല്ല എന്തൊക്കെയോ സെല്‍റ്റിക്ക് യുവതാരത്തെ പരിഹസിച്ച് നെയ്മര്‍ പറയുകയും ചെയ്യുന്നുണ്ട്. പിഎസ്ജി താരം മാര്‍ക്കോ വരാറ്റി ഇതിനിടെ പ്രശ്‌നത്തില്‍ ഇടപെട്ട് നെയ്മറെ പിടിച്ചുമാറ്റുകയായിരുന്നു.

അതേസമയം നെയ്മര്‍ ഇത്ര പ്രകോപിതനാകാന്‍ കാരണമെന്തെന്താണെന്ന ചര്‍ച്ച സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി നടക്കുന്നുണ്ട്. നെയ്മര്‍ കൈകൊടുക്കാതിരുന്നത് ശരിയായില്ലെന്ന് ഒരു വിഭാഗം ഫുട്‌ബോള്‍ ആരാധകരും വാദിക്കുന്നു.

മത്സരത്തില്‍ 5-0 നാണ് പിഎസ്ജി സെല്‍റ്റിക്കിനെ തോല്‍പിച്ചത്. പിഎസ്ജിക്കായി കവാനി ഇരട്ടഗോളും നെയ്മറും എംബാപ്പയും ഒരോ ഗോള്‍ വീതവും സ്വന്തമാക്കി.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top