Chiking
Latest News

ഉത്തര്‍പ്രദേശില്‍ പുലിയുടെ അലര്‍ച്ചകേട്ട് ഭയന്ന കുരങ്ങന്‍മാര്‍ ഹൃദയാഘാതത്തെ തുടര്‍ന്നു ചത്തു

Web Desk
Indian Telegram Android App Indian Telegram IOS App

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കാടു വെട്ടിത്തെളിച്ച ഗ്രാമവാസികള്‍ കൂട്ടത്തോടെ കുരങ്ങന്‍മാര്‍ മരിച്ചു കിടക്കുന്നത് കണ്ടെത്തി. 12 കുരങ്ങന്‍മാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുരങ്ങന്‍മാര്‍ പുലിയെ കണ്ട് ഭയന്ന് ഹൃദയാഘാതം വന്ന് മരിച്ചതാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. വിഷാംശം ഉള്ളില്‍ച്ചെന്നതാവാം മരണകാരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പിന്നീട് പോസ്റ്റ്മാര്‍ട്ടത്തിനു ശേഷമാണ് മരണകാരണം ഹൃദയസ്തംഭനമാണെന്ന് വ്യക്തമായത്. ചത്ത കുരങ്ങുകള്‍ക്കെല്ലാം ഒരേ സമയം ഹൃദയസ്തംഭംനം വന്നതാണ് അത്ഭുതം.

കോട്വാവി മുഹമ്മദ് പ്രദേശത്താണ് സംഭവം നടന്നത്. പുലിയുടെ അലര്‍ച്ച കേട്ടാവാം മരണം സംഭവിച്ചതെന്ന് ഡോ. സഞ്ജീവ് കുമാര്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് കുരങ്ങന്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുലിയുടെ അലര്‍ച്ചയാണ് മരണകാരണമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറയുന്നുണ്ട്.

എന്നാല്‍ ഹൃദയസ്തംഭനം മുലമാണ് കുരങ്ങുകള്‍ മരിച്ചതെന്ന വാദത്തെ പല വിദഗ്ദരും എതിര്‍ക്കുകയും മരണകാരണം ഇന്‍ഫെക്ഷന്‍ മൂലമാണെന്നും ഇവര്‍ പറയുന്നു. വന്യമൃഗങ്ങളായ കുരങ്ങുകള്‍ക്ക് ഒരിക്കലും പുലിയുടെ അലറല്‍ കേട്ട് ഹൃദയസ്തംഭനം വരില്ലെന്നാണ് വിദഗ്ധരും നാട്ടുകാരും അഭിപ്രായപ്പെടുന്നത്.

Top