Chiking
Latest News

ഇവാന്‍കയുടെ ഇംഗ്ലീഷിലെ വ്യാകരണപ്പിഴവ് ട്വിറ്റര്‍ ലോകത്ത് ചര്‍ച്ചയാകുന്നു; ഇവാന്‍ക ട്രംപിനെ പരിഹസിച്ച് അമേരിക്കന്‍ മോഡല്‍

Web Desk
Indian Telegram Android App Indian Telegram IOS App

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയ്‌ക്കെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ. കഴിഞ്ഞ ദിവസം ഇവാന്‍ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനൊപ്പം എഴുതിയ വരികളാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ മോഡലായ ക്രിസി ടെയ്ഗനാണ് ഇവാന്‍കയുടെ ഇംഗ്ലീഷിലെ വ്യാകരണ പിഴവ് കണ്ടെത്തി പരിഹസിച്ചത്. ക്രിസിയുടെ ധൈര്യത്തെ പുകഴ്ത്തിപ്പാടുകയാണ് ട്വിറ്റര്‍ ലോകം.

തന്റെ അനന്തരവന്‍ ലൂക്കിനൊപ്പമിരിക്കുന്ന ഫോട്ടോ പങ്കുവെച്ച് ഒരു മഹത്തായ ദിവസത്തിലെ ഏറ്റവും നല്ല നിമിഷമാണ് അനന്തരവനൊപ്പം ചെലവഴിക്കുന്നതെന്ന് ഉദ്ദേശിച്ച് ഇവാന്‍ക ട്വീറ്റ് ചെയ്തത് വ്യാകരണ പിശക് മൂലം അനന്തരവനെ എടുക്കുന്നത് ഇഷ്ടമില്ല എന്ന രീതിയിലാണ് മറ്റുള്ളവര്‍ വായിച്ചെടുത്തത്. വ്യാകരണ പിശക് കണ്ടെത്തി അത് ലോകത്തെ മുഴവന്‍ അറിയിച്ച് ക്രിസി ടെയ്ഗന്‍ ജനശ്രദ്ധ നേടുകയും ചെയ്തു. കുട്ടിയെ എടുക്കുന്നത് ഇഷ്ടമില്ലെന്നാണ് ഇതിന്റെ അര്‍ത്ഥമെന്ന് ക്രിസി ട്വീറ്റ് ചെയ്യുകയും ചെയ്തു. ട്വീറ്റ് ചെയ്ത നിമിഷം തന്നെ അത് വൈറല്‍ ആകുകയും 3 ലക്ഷത്തിലധികം ലൈക്കുകള്‍ നേടുകയും ചെയ്തു.

ഇവാന്‍കയുടെ ട്വീറ്റില്‍ തെറ്റുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് നിരവധി പേര്‍ പ്രതികരിച്ചെങ്കിലും ആര്‍ക്കും തെറ്റ് എന്താണെന്ന് വിശദീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ക്രിസി ടെയ്ഗന്‍ രംഗത്തുവരുന്നത്.

എന്തായാലും ഒരു കാര്യത്തില്‍ ഇവാന്‍കയ്ക്ക് ആശ്വസിക്കാം. ഇംഗ്ലീഷ് ഭാഷ തെറ്റായി പ്രയോഗിച്ച ട്രംപ് കുടുംബത്തിലെ ആദ്യ വ്യക്തി അല്ല ഇവാന്‍ക. ഇതിന് മുന്‍പ് ഡൊണാള്‍ഡ് ട്രംപിനും നിരവധി ട്രോള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിനും ട്രംപിനെ സോഷ്യല്‍ മീഡിയ പരിഹസിച്ചിട്ടുണ്ട്.

Top